ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, അഗതി വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ തുടങ്ങി വിവിധ ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്ന് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് വാര്‍ധക്യ പെന്‍ഷന്‍ കിട്ടും.

വര്‍ധിപ്പിച്ച പെന്‍ഷനുകള്‍ നല്‍കാന്‍ 74.87 കോടി രൂപ ആവശ്യമായി വരും. റംസാന്‍, ഓണക്കാലങ്ങളിലെ വിലക്കയറ്റം തടയാന്‍ നടപടി സ്വീകരിക്കും. ഇതിനായി സിവില്‍ സപ്ലൈസ്, ഹോര്‍ട്ടി കോര്‍പ് തുടങ്ങിയവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടില്‍ ചികിത്സക്കിടെ രക്തം മാറി എച്ച്ഐവി ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് വീടും സ്ഥലവും നല്‍കാനും പ്രതിമാസ പെന്‍ഷനായി 1,000രൂപ നല്‍കാനും തീരുമാനിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :