ബജറ്റ്: വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചു: മാണി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാനത്തിന് രണ്ടക്ക വളര്‍ച്ചാ നിരക്ക് കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ എം മാണി. വളര്‍ച്ചാ നിരക്ക് 9.5 ശതമാനമായത് അഭിമാനകരമായ നേട്ടമാണ് എന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് അവതരണവേളയില്‍ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു എന്ന് അദ്ദേഹം അറിയിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം കയറ്റുമതിയെ ബാധിച്ചു.

റവന്യൂ വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധനയുണ്ടായി എന്നും മാണി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :