പച്ചക്കറി വിലയില്‍ ജനങ്ങള്‍ വേവുന്നു

കൊച്ചി. | WEBDUNIA|
PRO
PRO
പച്ചക്കറികള്‍ക്ക് വില കുതിച്ചുകയറുന്നു. 160 രൂപയായിരുന്ന ഇഞ്ചിയുടെ വില കിലോയ്ക്ക്‌ 300 രൂപയും പച്ചമുളക്‌ കിലോയ്ക്ക്‌ 70 രൂപയും തക്കാളി കിലോയ്ക്ക്‌ 50 രൂപയും ഇടയ്ക്ക്‌ വില കുറഞ്ഞ ബീന്‍സിന് കിലോയക്ക്‌ 80 രൂപയിലുമെത്തി. പച്ചക്കറി വിപണിയില്‍ അനുദിനം വില കുതിച്ചുയരുന്നതു ജനങ്ങളെ വലയ്ക്കുന്നു. വില കുതിച്ചുയരുന്നത്‌ കച്ചവടത്തെ ബാധിക്കുന്നുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.

പചക്കറികള്‍ക്കൊപ്പം സൗജന്യമായി നല്‍കിയിരുന്ന മല്ലിയിലയും കറിവേപ്പിലയും വിലയുയര്‍ന്നതോടെ കച്ചവടക്കാര്‍ ഇപ്പോള്‍ കൊടുക്കുന്നില്ല. മല്ലിയിലയുടെ വില കിലോ 140ല്‍ എത്തി. പച്ചക്കറി വില വീണ്ടും ഉയരുമെന്നാണ്‌ സൂചന.

പച്ചക്കറികള്‍ക്ക് വിലയുര്‍ന്നതോടെ വിപണിയിലെത്തുന്ന പല പച്ചക്കറികളും രണ്ടാം നിലവാരത്തിലുള്ളതാണ്. അതുകൊണ്ട് ഉപഭോക്താക്കളും കച്ചവടക്കാരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുന്നതും പതിവാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :