കൊച്ചി|
JOYS JOY|
Last Updated:
വെള്ളി, 8 മെയ് 2015 (11:36 IST)
തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. കൊച്ചി എന്‍ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രൊഫ ടി ജെ ജോസഫിന്റെ കൈ വെട്ടിയ ഏഴംഗ സംഘത്തില്‍ ഉണ്ടായിരുന്ന അഞ്ചു പേരുടെ ശിക്ഷയാണ് കോടതി ആദ്യം പ്രഖ്യാപിച്ചത്. അക്രമിസംഘത്തില്‍ ഉണ്ടായിരുന്ന അഞ്ചു പേര്‍ക്ക് എട്ടുവര്‍ഷം വരെ തടവ് പ്രഖ്യാപിച്ചു.
ആകെയുള്ള 13 പ്രതികളില്‍ 10 പ്രതികള്‍ക്കും കോടതി എട്ടുവര്‍ഷം തടവാണ് വിധിച്ചിരിക്കുന്നത്. കുറ്റക്കാരായി കണ്ടെത്തിയ 13 പേരില്‍ 10 പേര്‍ക്കെതിരെ യു എ പി എ ചുമത്തിയിരുന്നു. ഇവര്‍ക്കെതിരെയാണ് എട്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ബാക്കിയുള്ള മൂന്നു പ്രതികള്‍ക്ക് രണ്ടു വര്‍ഷത്തെ തടവ് ആണ് വിധിച്ചത്.
ഇതില്‍ മിക്ക പ്രതികളും വിചാരണ കാലയളവില്‍ അഞ്ചു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞവരാണ്. അതിനാല്‍ തന്നെ ബാക്കിയുള്ള കാലയളവ് ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും. ജമാല്‍, മുഹമ്മദ് സോബിന്‍, ഷെജീര്‍, കാഫിന്‍, അന്‍വര്‍ സാദിഖ്, ഷംസുദ്ദീന്‍, ഷാനവാസ്, പരീത്, യൂനസ് അലി, ജാഫര്‍, കെ കെ അലി,
റിയാസ്, അബ്‌ദുള്‍ ലത്തീഫ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
അതേസമയം, ശിക്ഷാവിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.