കൈവെട്ട് കേസ്: 13 പ്രതികള്‍ കുറ്റക്കാര്‍; 18 പേരെ വെറുതെ വിട്ടു

കൊച്ചി| JOYS JOY| Last Updated: വ്യാഴം, 30 ഏപ്രില്‍ 2015 (12:20 IST)
വിവാദമായ കൈവെട്ട് കേസില്‍ കൊച്ചി എന്‍ ഐ എ കോടതി വിധി പ്രഖ്യാപിച്ചു. കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ച കോടതി 18 പ്രതികളെ വെറുതെ വിട്ടു. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലാണ് കൊച്ചി എന്‍ ഐ എ കോടതി വിധി പ്രസ്താവിച്ചത്.
കേസില്‍ 31 പ്രതികളുടെ വിചാരണ പൂര്‍ത്തിയായിരുന്നു. ശിക്ഷ അടുത്തമാസം അഞ്ചിന് പ്രഖ്യാപിക്കും.

ജമാല്‍, മുഹമ്മദ് സോബിന്‍, ഷെജീര്‍, കാഫിന്‍, അന്‍വര്‍ സാദിഖ്, ഷംസുദ്ദീന്‍, ഷാനവാസ്, പരീത്, യൂനസ് അലി, ജാഫര്‍, കെ കെ അലി,
റിയാസ്, അബ്‌ദുള്‍ ലത്തീഫ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. പ്രതികള്‍ക്ക് എല്ലാവര്‍ക്കും എതിരെ യു എ പി എ നേരത്തെ ചുമത്തിയിരുന്നു. എന്നാല്‍, വിധിപ്രഖ്യാപനത്തില്‍ മൂന്നുപേരെ യു എ പി എ ചുമത്തിയതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്തുപേര്‍ക്കെതിരെ യു എ പി എ ചുമത്തി.

അതേസമയം, കേസിലെ ഒന്നാം പ്രതി സവാദ്, സവാദിന് ഒപ്പമുണ്ടായിരുന്ന സജില്‍ എന്നിവര്‍ ഒളിവിലാണ്.
കൈവെട്ട് കേസില്‍ ഉള്‍പ്പെട്ട അഞ്ചുപേര്‍, ഗൂഡാലോചനയില്‍ പങ്കെടുത്ത മറ്റ് അഞ്ചുപേര്‍, ഇവര്‍ക്ക് സഹായം നല്കിയ മൂന്നുപേര്‍ എന്നിവര്‍ ഉള്‍പ്പെടെ 13 പേരെയാണ് കോടതി കുറ്റക്കാരായി വിധിച്ചിരിക്കുന്നത്.

കേസില്‍ നേരത്തെ 54 പ്രതികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, എന്‍ ഐ എ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ അത് 37 ആയി ചുരുങ്ങിയിരുന്നു. കേസിലെ മുഴുവന്‍ പ്രതികള്‍ക്ക് എതിരെയും യു എ പി എ ചുമത്തിയ കോടതി മൂന്നു പ്രതികളെ യു എ പി എയില്‍ നിന്ന് ഒഴിവാക്കിയാണ് ഇന്ന് വിധി പ്രസ്താവിച്ചത്.

വിധിപ്രഖ്യാപനത്തില്‍ വെറുതെ വിട്ടവരില്‍ പലരും ദീര്‍ഘകാലം ജയിലില്‍ കഴിയുകയും ജാമ്യം നിഷേധിക്കപ്പെട്ടവരും ആണ്. ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുകളും ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിന് പലപ്പോഴായി യുവതി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിന് പലപ്പോഴായി യുവതി നല്‍കിയത് മൂന്നുലക്ഷം രൂപ, രാജ്യംവിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ്
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് അന്വേഷണത്തില്‍ ...

അമേരിക്ക പുറത്തിറക്കിയത് ബ്ലാക്ക് മെയിലിംഗ് സ്വഭാവം; ...

അമേരിക്ക പുറത്തിറക്കിയത് ബ്ലാക്ക് മെയിലിംഗ് സ്വഭാവം; ബുദ്ധിയില്ലായ്മ ആവര്‍ത്തിക്കുകയാണെന്ന് ചൈന
അമേരിക്കെതിരെ ചൈന പ്രഖ്യാപിച്ച 34 ശതമാനം നികുതി ഏപ്രില്‍ എട്ടിന് പിന്‍വലിക്കണം എന്നാണ് ...

സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തം: ആന്ധ്രപ്രദേശ് ...

സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തം: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു
മകന്‍ മാര്‍ക്ക് ശങ്കര്‍ പവനോവിചിനാണ് പൊള്ളലേറ്റത്.

കരുവന്നൂര്‍ കേസ്: കെ രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ...

കരുവന്നൂര്‍ കേസ്: കെ രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ഹാജരായി
കെ രാധാകൃഷ്ണന്‍ മുന്‍പ് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലഘട്ടത്തിലെ ...

മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പകര്‍ത്തി അയച്ചാല്‍ 2,500 ...

മാലിന്യം വലിച്ചെറിയുന്ന ദൃശ്യം പകര്‍ത്തി അയച്ചാല്‍ 2,500 രൂപ; പാരിതോഷികം വര്‍ധിപ്പിക്കാന്‍ ആലോചന
മാലിന്യം വലിച്ചെറിയുന്ന ഫോട്ടോയോ വീഡിയോയോ എടുത്ത് 9446700800 എന്ന നമ്പറിലേക്ക് ...