Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (13:42 IST)
അതേസമയം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പ്രതികളാക്കിയതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ എളമരം. കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കേണ്ടതായിരുന്നുവെന്നും. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍
പ്രവര്‍ത്തകരെ പൊലീസ് പ്രതിചേര്‍ക്കുകയായിരുന്നുവെന്നും നസറുദ്ദീന്‍ എളമരം പറഞ്ഞു. വിധിക്കെതിരെ
മേല്‍കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി.
കേസിലെ കോടതിയുടെ വിധിപ്രസ്‌താവം തന്നെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പ്രൊഫ ടി ജെ ജോസഫ് പ്രതികരിച്ചു. കോടതി വിധിയില്‍ തനിക്ക് യാതൊരുവിധ പരിഭവവുമില്ല. തനിക്ക് നീതി കിട്ടേണ്ടത് സര്‍ക്കാരില്‍ നിന്നാണ്.
മനസാക്ഷിയുടെ കോടതിയില്‍ പ്രതികള്‍ക്ക് താന്‍ നേരത്തെ തന്നെ മാപ്പു നല്കിയതാണ്. വിധി എന്തായാലും തന്നെ ബാധിക്കില്ലെന്നുംജോസഫ് പറഞ്ഞു. കേസില്‍
കൊച്ചി എന്‍ ഐ എ കോടതി 13 പേരെ കുറ്റക്കാരായി വിധിക്കുകയും 18 പേരെ വെറുതെ വിടുകയും ചെയ്തു.