കുടിവെള്ളത്തില്‍ മനുഷ്യവിസര്‍ജ്ജത്തിന്റെ അംശം

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
സംസ്ഥാനത്ത് ടാങ്കറുകള്‍ വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ മനുഷ്യവിസര്‍ജ്ജത്തിന്റെ അംശം. ഭൂരിഭാഗം ടാങ്കറുകളിലൂടെയും വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ മനുഷ്യവിസര്‍ജ്യത്തിന്റെ അംശം കണ്ടെത്തി. കുടിവെള്ള സ്രോതസുകളിലും ഇ കോളി , കോളിഫോം ബാക്ടീരിയകളുടെ അളവ് അപകടകരമാംവിധം ഉയര്‍ന്നതാണെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.

കുടിവെള്ള ടാങ്കറുകള്‍ക്ക് ലൈസന്‍സും റജിസ്ട്രേഷനും ഏര്‍പ്പെടുത്തിയശേഷം ഭക്ഷ്യസുരക്ഷ വകുപ്പ് തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് ജില്ലകളില്‍ സംഘടിപ്പിച്ച പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത് . ടാങ്കര്‍ലോറികളില്‍ നിന്ന് ശേഖരിച്ച കുടിവെള്ളം ഉപയോഗയോഗ്യമല്ലെന്ന് ലാബ് പരിശോധനകളില്‍ കണ്ടെത്തി .

ഇതില്‍ വ്യാപകമായി മനുഷ്യ വിസര്‍ജ്യം കലര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇ കോളി , കോളിഫോം ബാക്ടീരിയകളുടെ അളവ് അനുവദനീയ അളവിലും പതിന്മടങ്ങ് കൂടുതലാണെന്നും ലാബ് റിപ്പോര്‍ട്ട് സിഥിരീകരിക്കുന്നു .

കൊച്ചിയിലെ ഭൂരിഭാഗം കുടിവെള്ള സ്രോതസുകളിലും മനുഷ്യവിസര്‍ജ്യ അംശം കണ്ടെത്തിയിട്ടുണ്ട് . തൃപ്പൂണിത്തുറ ചൂര്‍ണിക്കര , വാരിക്കോളി , എച്ച് എം ടി ജംക്ഷന്‍ എന്നിവിടങ്ങളിലുള്‍പ്പെടെ വീടുകളിലെ കിണറുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നതാണ് ഞെട്ടിക്കുന്ന പരിശോധനാഫലം. കോളറ, മഞ്ഞപ്പിത്ത രോഗങ്ങളുള്‍പ്പെടെ ജലജന്യരോഗങ്ങള്‍ പടരാന്‍ ഇതു മാത്രം മതി.

ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ടാങ്കര്‍ലോറി ഉടമകള്‍ , ജലസ്രോതസുകളുടെ ഉടമകള്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് തീരുമാനിച്ചിട്ടുണ്ട് . റജിസ്ട്രേഷനുള്‍പ്പെടെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കുടിവെള്ള വിതരണക്കാര്‍ക്ക് കേന്ദ്രനിയമം 2014വരെ സമയം നല്‍കിയിട്ടുള്ളതിനാല്‍ കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ ഇപ്പോഴുണ്ടാകില്ല .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :