പൈപ്പ് വെള്ളത്തേക്കാള്‍ പേടിക്കേണ്ടത് കുപ്പിവെള്ളം!

ലണ്ടന്‍| WEBDUNIA|
PRO
PRO
പൈപ്പ് വെള്ളം കുടിച്ച് അസുഖം വരുത്തിവയ്ക്കേണ്ടെന്ന് കരുതിയാണ് പലരും കുപ്പിവെള്ളത്തിന്റെ പിന്നാലെ പോകുന്നത്. കുപ്പി വെള്ളം സുരക്ഷിതമാണെന്ന ധാരണയെ തുടര്‍ന്നാണിത്. എന്നാല്‍ പൈപ്പ് വെള്ളത്തേക്കാള്‍ മാലിന്യങ്ങള്‍ ചിലപ്പോള്‍ കുപ്പി വെള്ളത്തില്‍ ഉണ്ടാവാം എന്നാണ് യു എകെയില്‍ നടന്ന ഒരു പഠനം തെളിയിക്കുന്നത്.

കുപ്പി വെള്ളത്തിലൂടെ അണുബാധ പകരം. ടാപ്പ് വെള്ളത്തിന്റെ കാര്യത്തില്‍ നടക്കുന്ന പരിശോധനകള്‍ പോലും നടത്താതെയാണ് പലപ്പോഴും വെള്ളം കുപ്പികളില്‍ നിറച്ച് വില്‍ക്കുന്നത്. കുപ്പിയില്‍ വെള്ളം നിറച്ച് സീല്‍ ചെയ്തുകഴിഞ്ഞാല്‍ ചിലപ്പോള്‍ മാസങ്ങളോളം ഇത് കമ്പനിയുടെ സ്റ്റോറില്‍ കിടക്കും. ഇതിന് ശേഷമായിരിക്കാം വിപണിയിലെത്തുക.

മാര്‍ക്കറ്റ് റിസേര്‍ച്ചറായ മിന്റല്‍ ആണ് പഠനം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :