പൈപ്പ് പൊട്ടലില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കുടിവെള്ളം തടഞ്ഞു!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തലസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന പൈപ്പ് പൊട്ടലില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ്‌ പി സി തോമസ്‌ വിഭാഗം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയിലേക്കു കുടിവെള്ളവുമായി പോയ ടാങ്കര്‍ ലോറി തടഞ്ഞു. ശനിയാഴ്ച രാത്രി 12 മണിയോടെ കുമ്മി പമ്പ്‌ ഹൗസിനു സമീപം പൈപ്പ്‌ പൊട്ടിയത്. തുടര്‍ന്ന് ഞായറാഴ്ച നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിരുന്നു.

അരുവിക്കരയില്‍ നിന്നു നഗരത്തിലേക്കു കുടിവെള്ളം എത്തിക്കുന്ന പ്രധാനപൈപ്പുകളില്‍ ഒന്നാണ് കഴിഞ്ഞ ദിവസം പൊട്ടിയത്. ശക്‌തമായ ജലപ്രവാഹത്തില്‍ പ്രദേശത്തെ തെങ്ങും റബര്‍ മരങ്ങളും കടപുഴകി മണ്ണ്‌ കുത്തിയൊലിച്ചു പുഴയില്‍ പതിച്ചു. സമീപത്തു വീടുകളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

50 മീറ്ററോളം നീളത്തില്‍ ഉരുള്‍പൊട്ടിയതു പോലെ മണ്ണ്‌ കുത്തിയൊലിച്ചു. ഇതിന്റെ 200 മീറ്റര്‍ അപ്പുറത്തു രണ്ടാഴ്ച മുന്‍പു പൈപ്പ്‌ പൊട്ടിയിരുന്നു. ഇടക്കാല വിപുലീകരണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 1200 എംഎം വ്യാസമുള്ള സിമന്റ്‌ പൈപ്പാണു പൊട്ടിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :