പൈപ്പുപൊട്ടലിന് പിന്നില്‍ ടാങ്കര്‍ ലോബികളെന്ന് സൂചന

തിരുവനന്തപുരം| WEBDUNIA|
PRO
PRO
നഗരത്തിലെ പൈപ്പ് പൊട്ടലിനു പിന്നില്‍ ടാങ്കര്‍ ലോറി ലോബിയെന്ന് സൂചന. കരാറുകാരും ടാങ്കര്‍ ലോറി ഉടമകളും ജീവനക്കാരുമടങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ടെണ് പൈപ്പ് പൊട്ടലിന് പിന്നിലെന്നാണ് പത്രറിപ്പോര്‍ട്ടുകള്‍. പൊങ്കാലക്കു വേണ്ടി ലക്ഷങ്ങള്‍ നഗരത്തിലെത്തുന്നതോടെ വെള്ളത്തിന്‍െറ ആവശ്യം വര്‍ധിക്കുമെന്നറിഞ്ഞുതന്നെയാണ് പൈപ്പ് പൊട്ടലെന്ന നിഗമനത്തിലാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍.

അരുവിക്കര ഡാമില്‍ നിന്ന്‌ നഗരത്തിലേക്ക്‌ കുടിവെള്ളമെത്തിക്കുന്ന പൈപ്പില്‍ കരകുളം മുതല്‍ വഴയില വരെയുള്ള ഭാഗങ്ങളിലാണ് പൊട്ടലുണ്ടായത്. ഈ സംഭവം അസ്വാഭാവികമാണെന്ന് വാട്ടര്‍ അതോറിറ്റിയും നഗരസഭാ മേയറും പറഞ്ഞു. സംഭവത്തില്‍ അട്ടിമറിയുണ്ടോയെന്ന് നേരത്തെ സംശയം ഉണ്ടായിരുന്നു. പൈപ്പ് പൊട്ടലിലൂടെ നേട്ടം ടാങ്കര്‍ ലോറികള്‍ക്കാണ്. ഇതാണ് പിന്നില്‍ ടാങ്കര്‍ ലോറി ലോബികളാണെന്ന നിഗമനത്തില്‍ എത്താന്‍ കാരണം.

പൈപ്പ്‌ തകര്‍ന്ന മൂന്നിടത്ത് അറ്റകുറ്റപ്പണി പൂര്‍ത്തിയായായെങ്കിലും പേരൂര്‍ക്കടയില്‍ പൈപ്പിനുണ്ടായ പൊട്ടല്‍ പരിഹരിക്കാനാവാത്തതിനാല്‍ ജലവിതരണം പുനഃസ്ഥാപിക്കാനായില്ല. ചോര്‍ച്ച എവിടെയെന്നു കണ്ടെത്താന്‍ വൈകിയതും ചെരിഞ്ഞ പ്രദേശമായതിനാല്‍ ജലപ്രവാഹം തുടര്‍ന്നതുമാണു അറ്റകുറ്റപ്പണി തടസ്സപ്പെടുത്തിയത്‌. അതേസമയം, കുടിവെള്ള ടാങ്കറുകള്‍ പിടിച്ചെടുക്കാന്‍ കലക്ടര്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് പൊലീസ്‌ ബലംപ്രയോഗിച്ച്‌ ടാങ്കര്‍ പിടിച്ചെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :