കാണാതായ സുഖോയ് വിമാനത്തിലുണ്ടായിരുന്നത് കോഴിക്കോട് സ്വദേശിയായ പൈലറ്റ്; തിരച്ചിൽ തുടരുന്നു

കണാതായ ജെറ്റ് വിമാനത്തില്‍ വിമാനത്തിൽ മലയാളി പൈലറ്റും

Sukhoi Su-30, Jet flight, Missing, ഗുവാഹത്തി, വിമാനം, കോഴിക്കോട്
ഗുവാഹത്തി| സജിത്ത്| Last Modified വ്യാഴം, 25 മെയ് 2017 (08:17 IST)
കാണാതായ വ്യോമസേനയുടെ സുഖോയ്-30 വിമാനത്തിനായുള്ള തിരച്ചിൽ അസം-മേഘാലയ അതിർത്തിയിലെ കാടുകളിൽ തുടരുന്നു. ഹെലികോപ്റ്റർ ഉപയോഗിച്ചാണു തിരച്ചിൽ നടത്തുന്നത്. വിമാനം കാട്ടിൽ തകർന്നു വീണുവെന്നാണു പുറത്തുവരുന്ന സൂചന. കാണാതായ രണ്ടു പൈലറ്റുമാരിൽ ഒരാൾ കോഴിക്കോട് സ്വദേശിയായ ഫ്ലൈറ്റ് ലഫ്‌റ്റനന്റ് അച്യുത്‌ ദേവ് (26) ആണെന്നാണ് വിവരം.


പന്നിയൂര്‍കുളം വള്ളിക്കുന്നുപറമ്പില്‍ സഹദേവന്റെയും ജയശ്രീയുടെയും മകനാണ് അച്ചുദേവ്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ വ്യോമതാവളത്തിൽ നിന്നുള്ള പരിശീലനപ്പറക്കലിനിടെയാണ് വിമാനം കാണാതായത്. രണ്ടു സുഖോയ് വിമാനങ്ങളിലൊന്നാണു കാണാതായത്. ചൈന അതിർത്തിയിൽനിന്നു 350 കിലോമീറ്റർ അകലെയുള്ളതേസ്‌പുരിൽ നിന്ന് 60 കിലോമീറ്റർ പിന്നിട്ടപ്പോളാണ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :