ജെഎന്‍യുവില്‍ 3000 കോണ്ടങ്ങള്‍ കണ്ടെത്തി; എന്നാല്‍, കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നും കനയ്യ കുമാര്‍

കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് കനയ്യ കുമാര്‍

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 8 നവം‌ബര്‍ 2016 (09:52 IST)
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയുടെ ക്യാംപസില്‍ നിന്ന് കോണ്ടങ്ങള്‍ കണ്ടെത്തിയവര്‍ക്ക് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് കനയ്യ കുമാര്‍. നജീബ് അഹ്‌മദിനെ കാണാതായി ആഴ്ചകള്‍ പിന്നിട്ടിട്ടും കേന്ദ്രസര്‍ക്കാരിന് നജീബിനെക്കുറിച്ചുള്ള ഒരു വിവരങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ നേതാവായ കനയ്യയുടെ പരിഹാസം.

‘ബിഹാറില്‍ നിന്ന് തിഹാരിലേക്ക്’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കനയ്യ കുമാര്‍. രാജസ്ഥാനിലെ ബി ജെ പി എം എല്‍ എ ജ്ഞാന്‍ദേവ് അഹുജ നടത്തിയ വിവാദപ്രസ്താവന പരാമര്‍ശിച്ചായിരുന്നു കനയ്യ കുമാറിന്റെ പരിഹാസം.

ജെ എന്‍ യുവില്‍ നിന്ന്​ ഒരു ദിവസം 3000 ബിയര്‍ കുപ്പികളും 2000 മദ്യക്കുപ്പികളും 10,000 സിഗററ്റുകുറ്റികളും 4000 ബീഡികളും അരലക്ഷം 50,000
എല്ലിന്‍ കഷണങ്ങളും 2000 ചിപ്​സ്​ കവറുകളും 3000 ഉപയോഗിച്ച കോണ്ടങ്ങളും 500 ഗർഭ നിരോധ ഇഞ്ചക്ഷനുകളും കണ്ടെത്താൻ കഴിയുമെന്നായിരുന്നു അഹുജയുടെ പരാമർശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :