പാലം ഒലിച്ചുപോയതറിഞ്ഞില്ല, വാഹനങ്ങൾ നദിയിൽ വീണു, ഒലിച്ചു പോയി; കണ്ണുനീരിൽ മുങ്ങി സാവിത്രി പുഴ

കനത്ത മഴയിൽ പാലം ഒലിച്ചു പോയി, ഇതറിയാതെ അതു വഴി വന്ന വാഹനങ്ങൾ നദിയിൽ വീണു

മഹാരാഷ്ട്ര| aparna shaji| Last Updated: വ്യാഴം, 4 ഓഗസ്റ്റ് 2016 (11:41 IST)
മുംബൈ- ഗോവ ദേശീയപാതയിലുള്ള പട്ടണമായ മഹാഡിലെ സാവിത്രി നദിക്കു കുറുകെയുള്ള പാലം തകർന്ന് കാണാതായിരിക്കുന്നത് 20 പേരെയാണ്. രണ്ട് ബസുകൾ ഒലിച്ചു പോയി. കൂടുതൽ വാഹനങ്ങൾ ഒലിച്ചു പോയതായാണ് പൊലീസ് നിഗമനം. കനത്തമഴയെ തുടർന്ന് പാലം ഒലിച്ചു പോവുകയായിരുന്നു. എന്നാൽ രാത്രിയിൽ ഇതറിയാതെ ഓടിച്ചു വന്ന രണ്ടു ബസുകൾ നദിയിലേക്ക് വീഴുകയായിരുന്നു. അഞ്ചുദിവസമായി തുടരുന്ന മഴയിൽ നദിയിൽ അതിശക്തമായ ഒഴുക്കുണ്ടായിരുന്നു.

രണ്ടു ബസുകളിലുമായി 22 യാത്രക്കാരേയുമാണ് കാണാതായിരിക്കുന്നത്. ഇതിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പാലത്തിൽ നിന്നും ഒൻപതു കിലോമീറ്റർ അകലെനിന്നാണു രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തത്. വിവരമെങ്കിലും കൂടുതൽ വാഹനങ്ങൾ നദിയിൽ വീണ് കാണാതായതായും അഭ്യൂഹമുണ്ട്. കുറെ ബസുകളും കാറുകളും മറ്റു വാഹനങ്ങളും ഒഴുകിപ്പോകുന്നതു കണ്ടുവെന്നാണ് ഒരു ദൃക്സാക്ഷി പറഞ്ഞത്. അങ്ങനെയെങ്കിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മഴയെ തുടർന്ന് സാവിത്രി നദിയിലെ ജലനിരപ്പ് ഉയർന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു. 200 മീറ്ററോളം നീളമുള്ള
പാലത്തിന്റെ എപകുതിയിലേറെ ഭാഗവും തകർന്നു കുത്തിയൊലിച്ചുപോയി. റായ്ഗഡ് ജില്ലയിലെ മഹാഡിൽ 1928ൽ
ബ്രിട്ടിഷുകാർ നിർമിച്ച പാലത്തിന്റെ കല്ലും മണ്ണും ചുണ്ണാമ്പും ഉപയോഗിച്ചു നിർമിച്ച പത്തോളം തൂണുകളാണു തകർന്നത്. തൊട്ടുചേർന്നു 2001ൽ നിർമിച്ച പുതിയ പാലവുമുണ്ട്.

ഭീതിപ്പെടുത്തി കുത്തിയൊഴുകുകയാണു വെള്ളം. സംശയം തോന്നുന്ന മേഖലയിൽ താഴ്ന്നു പറന്നുള്ള പരിശോധന. ഒന്നും കണ്ടെത്താൻ കഴിയാതെ തിരിച്ചുപറക്കുന്നു. രക്ഷാപ്രവർത്തനം നടത്തുന്ന ഹെലികോപ്‌റ്റരുകളുടെ അവസ്ഥ ഇതാണ്. ലക്ഷ്യം കാണാനാകാതെ രക്ഷാപ്രവർത്തകർ മുങ്ങിത്തപ്പുമ്പോൾ കലങ്ങിമറിയുന്ന നദിയുടെ കരയിൽ കണ്ണുംനട്ടു കാത്തിരിക്കുകയാണു നാട്. കൊടുംവേനലിൽ ഗ്രാമവാസികൾക്ക് ദാഹജലം നൽകിയിരുന്നത് ഈ പുഴയായിരുന്നു. എന്നാൽ ഇന്നലെ മുതൽ ഇത് കണ്ണുനീരിൽ മുങ്ങിയിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :