ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 23 മെയ് 2017 (19:15 IST)
ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്–30 വിമാനം പരിശീലനപ്പറക്കലിനിടെ കാണാതായി. അസമിലെ തേസ്പുരിൽ ചൈനീസ് അതിർത്തിയിൽ വെച്ചാണ് വിമാനം കാണാതായത്. രണ്ടു പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യോമസേന തിരച്ചിൽ ആരംഭിച്ചു.
തേസ്പൂരിനു വടക്ക് 60 കിലോമീറ്റർ ദൂരെ ചൈനീസ് അതിർത്തിക്കു സമീപംവച്ചാണ് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായത്. രാവിലെ ഒമ്പതരയോടെ പറന്നുയർന്ന വിമാനം പതിനൊന്നരയോടുകൂടിയാണ് അപ്രത്യക്ഷമായി.
അരുണാചൽ പ്രദേശിലെ ദൗലാസങ് മേഖലയിൽ വച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുന്നത്.
ചൈനാ അതിര്‍ത്തിയില്‍ നിന്നും 172 കിലോമീറ്റര്‍ ദൂരെയാണ് തേസ്‌പൂര്‍ വ്യോമതാവളം. വിമാനം തകർന്നു വീണിരിക്കാമെന്നാണ് സംശയിക്കുന്നത്. വിമാനം കണ്ടെത്താനുള്ള വ്യോമസേനയുടെ തെരച്ചിൽ തുടരുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യോമസേന പുറത്തുവിട്ടിട്ടില്ല.