കനകയുടെ ‘മരണവാര്‍ത്ത’: പിന്നില്‍ ആര്? പൊലീസ് അന്വേഷണം തുടങ്ങി
ചെന്നൈ|
WEBDUNIA|
PRO
നടി കനക മരിച്ചു എന്ന വാര്‍ത്തയുടെ ഉറവിടത്തേക്കുറിച്ചുള്ള അന്വേഷണം സൈബര്‍ പൊലീസ് ആരംഭിച്ചു. ഈ വ്യാജവാര്‍ത്ത എങ്ങനെ പ്രചരിച്ചു എന്നും ആരൊക്കെയാണ് ഇതിന് പിന്നില്‍ എന്നുമാണ് അന്വേഷിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടോ എന്നാണ് കണ്ടെത്തേണ്ടത്.
‘കനക അന്തരിച്ചു’ എന്ന് വാര്‍ത്ത പ്രചരിപ്പിച്ചതുകൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണമുണ്ടോ എന്ന കാര്യത്തിലാണ് പ്രാഥമികാന്വേഷണം നടക്കുന്നത്. കനകയോട് ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഒട്ടുമിക്ക തമിഴ് മാധ്യമങ്ങളും ചില മലയാളം മാധ്യമങ്ങളും കനകയുടെ ‘മരണവാര്‍ത്ത’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളിലും വാര്‍ത്ത വലിയ ചര്‍ച്ചയാകുകയും ‘അനുശോചന പ്രവാഹം’ തന്നെ ഉണ്ടാകുകയും ചെയ്തു.
എന്തായാലും കനക സന്തോഷത്തിലാണ്. വര്‍ഷങ്ങളായി സിനിമാലോകത്തുനിന്ന് അകന്നുനില്‍ക്കുന്ന അവര്‍ക്ക് എല്ലാ മാധ്യമങ്ങളിലും നിറയാനുള്ള അവസരമാണ് ഈ വ്യാജവാര്‍ത്ത മൂലം ലഭിച്ചത്.