ടിവിയില്‍ ന്യൂസ് കാണാന്‍ ആഗ്രഹിച്ചവര്‍ക്ക് കാണാന്‍ സാധിച്ചത് നീലച്ചിത്രം. ഗ്രീക്ക് വാര്‍ത്ത ചാനലായ ഇറ്റി3യിലാണ് വാര്‍ത്തലേഖകന്റെ പുറകിലത്തെ മോണിറ്ററില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടത്.
ലേഖകന്റെ പുറകില്‍ മറ്റൊരു ചാനല്‍ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന സിനിമയുടെ ട്രെയിലറാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമായി വന്നത്. എന്തായാലും സത്യാവസ്ഥ ഉടന്‍ തന്നെ വെളിപ്പെടുത്തിയതിനാല്‍ ചാനലിന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായില്ല.
പുറകിലെ ടിവി സ്ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടെന്നറിയാതെ ലേഖകന്‍ തന്റെ വായന തുടര്‍ന്നിരുന്നത് ഏറെ ശ്രദ്ധേയമായി.