ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കും മൊബൈല്‍ ബ്രേക്കിങ് ന്യൂസ് പങ്കുവെയ്ക്കുന്നു. സുഹൃത്തുക്കളും മറ്റ് വാര്‍ത്താ ഏജന്‍സികളും പങ്കുവെയ്ക്കുന്ന വാര്‍ത്താ ഫീഡുകള്‍ ബ്രേക്കിംഗ് ന്യൂസായി ഫേസ്‌ബുക്ക് പുറത്തുവിടുന്നത്. വോള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ഫേസ്ബുക്ക് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്.
ഈ ആപ്ലിക്കേഷന്‍ പലതരത്തിലുള്ള വാര്‍ത്താ ഏജന്‍സികളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും കണ്ടന്‍റുകള്‍ അഗ്രിഗേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഫ്ലിപ്ബോര്‍ഡിന് സമാനമായ രീതിയിലായിരിക്കും ഫേസ്ബുക്കിന്‍റെ പുതിയ ആപ്ലിക്കേഷന്‍ എന്നാണ് റിപ്പോര്‍ട്ട്. ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതിനായി ഒരു വര്‍ഷത്തോളമായി ഫേസ്ബുക്ക് ഗവേഷണത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ ആപ്ലിക്കേഷന്‍ എന്നാണ് ഫേസ്ബുക്ക് പുറത്തിറക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മാറിവരുന്ന സോഷ്യല്‍ മീഡിയാ താല്‍പര്യങ്ങളെ തൃപ്ത്തിപ്പെടുത്താനാണ് ഫേസ്ബുക്കിന്‍റെ ഈ നീക്കമെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഫേസ്ബുക്ക് തയ്യാറായിട്ടില്ല. ഹാഷ്ടാഗ്, ആര്‍എസ്എസ് ഫീഡ് തുടങ്ങി പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനൊരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് അറിയിച്ചിരുന്നു.