പ്രതിപക്ഷത്തിന് ആശങ്കയാണെന്നും ഗ്രനേഡ് വാങ്ങിയത് ഇടതുസര്‍ക്കാരാണെന്നും തിരുവഞ്ചൂര്‍

തിരുവനന്തപുരം| WEBDUNIA|
PRO
സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിപക്ഷത്തിന് നിജസ്ഥിതി പുറത്തുവരുമെന്ന് ആശങ്കയാണെന്നും ബിജു രാധാകൃഷ്ണനെതിരെയും സരിതയ്ക്കെതിരെയുമുള്ള പരാതികള്‍ എല്‍‌ഡി‌എഫ് അവഗണിച്ചെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസന്വേഷണത്തില്‍ ഇടതുസര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

വീര്യം കൂടിയെന്ന ഗ്രനേഡ് ഉപയോഗിച്ചെന്ന പ്രതിപക്ഷ ആരോപണത്തിന് ഗ്രനേഡും ടിയര്‍ഗ്യാസ് ഷെല്ലുകളും വാങ്ങിയത് കോടിയേരി ബാലകൃഷ്ണന്റെ കാലത്തായിരുന്നെന്നും തിരുവ്ഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേരളാ പൊലീസിന് കൊടുക്കരുത് അവരെന്നെ കൊല്ലുമെന്ന് ബിജു രാധാകൃഷ്ണന്‍ പിടിയിലായ സമയത്ത് പറഞ്ഞത് തന്നെ ഒത്തുകളിയുടെ സൂചനയാണെന്നും മുന്‍പത്തെ കേരളപൊലീസിനെ പേടിയില്ലായിരുന്നുവെന്നതാണ് ഇതിന്റെ സൂചനയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :