കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം 15 ചാനലുകളുടെ ലൈസന്‍സ് റദ്ദാക്കി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 28 ജൂണ്‍ 2013 (12:57 IST)
PRO
കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന 15 ടെലിവിഷന്‍ ചാനലുകളുടെ ലൈസന്‍സ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം റദ്ദാക്കി. കൂടാതെ ഏഴു ചാനലുകളുടെ ലൈസന്‍സ് ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

വിനോദ ചാനലുകളും വാര്‍ത്താ ചാനലുകളും അടക്കം 877 ചാനലുകള്‍ക്കാണ് സര്‍ക്കാര്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ശാരദാ ഗ്രൂപ്പ് വിവാദം ഉയര്‍ന്നതോടെ ചാനലുകളുടെ ഉടമകളായ 368 കമ്പനികള്‍ക്ക് മന്ത്രാലയം നോട്ടീസ് നല്‍കി. റദ്ദാക്കിതില്‍ മിക്കതും പ്രാദേശിക ചാനലുകളാണ്.

238 ചാനലുകളില്‍ ഒന്‍പതെണ്ണം അനുവദാമില്ലാതെയും 25 എണ്ണം ഓഹരിപങ്കാളിത്തത്തിലും ഡയറക്ടര്‍ ബോര്‍ഡിലും മാറ്റം വരുത്തിയതായി സമ്മതിച്ചു. നോട്ടീസിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് നൂറോളം ചാനലുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :