എന്തുവില കൊടുത്തും മുല്ലപ്പെരിയാറില്‍ കേരളം പുതിയ അണക്കെട്ട് പണിയുമെന്ന് ധനമന്ത്രി കെ എം മാണി. മുല്ലപ്പെരിയാര്‍ പ്രശ്ന പരിഹാരത്തിന് കേരളം നടത്തുന്ന ശ്രമങ്ങളെ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശക്‌തമായി ഇടപെടണമെന്ന് മാണി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ നിലനില്‍ക്കുന്ന ഭീഷണി പരിഹരിക്കാന്‍ ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുയായിരുന്നു അദ്ദേഹം.