അരിക്ക് വില കൂടിയേക്കും

കൊച്ചി| WEBDUNIA|
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അരിവില വന്‍ തോതില്‍ വര്‍ധിക്കാന്‍ സാധ്യത. ആന്ധ്രയില്‍ നെല്ലുത്പാദനം കുറഞ്ഞതാണ് ഇതിന് കാരണം. ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന നെല്ലാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പോകുന്നത്.

കൂലി വര്‍ധന, വളത്തിന്റേയും വിത്തിന്റേയും വില വര്‍ധന, വൈദ്യുതിക്ഷാമം, തെലങ്കാന സമരം തുടങ്ങിയവയെല്ലാം നെല്ലുത്പാദനം കുറയാന്‍ കാരണമായി. നെല്ലിന് ന്യായവില കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ഷകര്‍ പ്രതിഷേധം തുടങ്ങിയതും പ്രശ്നങ്ങള്‍ക്ക് ആക്കം കൂട്ടി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :