നിഴലായി രോഗം; പക്ഷേ ജേക്കബ് തളര്‍ന്നില്ല

WEBDUNIA|
PRO
PRO
ടി എം ജേക്കബിനെ രോഗം പിടികൂടിയത് 18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 1996-ല്‍ ഹെപ്പറ്റൈറ്റിസ്-ബി ബാധിതനായ അദ്ദേഹം മരണത്തെ മുഖാമുഖം കണ്ടതാണ്. അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവന്നെങ്കിലും പള്‍മിനറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വ അസുഖം അദ്ദേഹത്തെ കീഴടക്കിത്തുടങ്ങിയിരുന്നു.

തിരുവനന്തപുരത്തായിരുന്നു ആദ്യം ചികിത്സ തേടിയത്. തുടര്‍ന്ന്‌ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലേക്ക് പോയി, അവിടെ നിന്ന് ലണ്ടനിലേകും. കടുത്ത പ്രമേഹരോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു. ലണ്ടനിലെ ചികില്‍സയ്ക്കു ശേഷം ആരോഗ്യസ്ഥിതി നന്നായി മെച്ചപ്പെട്ടു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം വീണ്ടും ക്ഷീണിതനായി. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അദ്ദേഹം ഇരുന്നാണ് പലപ്പോഴും പ്രസംഗിച്ചത്.

തെരഞ്ഞെടുപ്പില്‍ ജയിച്ച് മന്ത്രിയായ ജേക്കബ് ആരോഗ്യനില വഷളായതിനെ തുടര്‍ന്നു വീണ്ടും ലണ്ടനിലേക്ക് പോയി. തുടര്‍ന്ന് ലണ്ടനിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സ അദ്ദേഹത്തിന് കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ നല്‍കിവന്നു.

മരണം നിഴല്‍പോലെ കൂടെയുണ്ടെന്ന് ജേക്കബിന് അറിയാമായിരുന്നു. രോഗത്തിന്റെ ഗുരുതരാവസ്ഥയേക്കുറിച്ച് നല്ല ബോധമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയവര്‍ക്ക് മാത്രമേ ഇതേക്കുറിച്ച് അറിയാമായിരുന്നുള്ളൂ. രോഗത്തോട് പൊരുതി അദ്ദേഹം മികച്ച രീതിയില്‍ പൊതുപ്രവര്‍ത്തനം നടത്തി. മികച്ച പാരലമെന്റേറിയന്‍, എം എല്‍ എ, മന്ത്രി എന്നീ നിലകളില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ചു. ചുറുചുറുക്കോടെ മാത്രം കണ്ട ജേക്കബ് പെട്ടെന്ന് വിട്ടുപിരിഞ്ഞതിന്റെ നടുക്കത്തിലാണ് കേരളം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :