ഉപരോധത്തിനെതിരെ പ്രതികരിച്ച വീട്ടമ്മയ്ക്ക് സൂക്കേടാണെന്ന് എം എം മണി

ഇടുക്കി| WEBDUNIA|
PRO
PRO
ഉപരോധ സമരത്തിനെതിരെ പ്രതികരിച്ച എന്ന വീട്ടമ്മക്കെതിരെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി. സന്ധ്യക്ക് സൂക്കേടായതുകൊണ്ടാണ് എല്‍ഡിഎഫിനെതിരെ രംഗത്ത് വന്നതെന്നായിരുന്നു മണിയുടെ അധിക്ഷേപം.

സന്ധ്യക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കിയ കൊച്ചൗസേപ്പ് ചിറ്റിലപ്പളളിയുടെ നടപടിയില്‍ പന്തികേട് ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുററപ്പെടുത്താന്‍ പററുമോ എന്ന് മണി ചോദിച്ചു. ഏലപ്പാറയില്‍ സിഐടിയു സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും വിമര്‍ശനം ഉയര്‍ന്നു. പ്ലീനം കഴിഞ്ഞപ്പോള്‍ മുതല്‍ ചിലര്‍ സിപിഎമ്മിനെതിരെ രംഗത്ത് വന്നിരിക്കയാണെന്ന് മണി കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :