ഉപരാഷ്ടപതിയുടെ സന്ദര്‍ശന വിവാദം; ഗുരുതര വീഴ്ചയെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഉപരാഷ്ട്രപതിയുടെ കേരളാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വേദിയിലെ പരിപാടികള്‍ തയ്യാറാക്കുന്നതില്‍ ഗുരുതര വീഴ്ചയെന്ന് ചീഫ് സെക്രട്ടറിയുടെ കണ്ടെത്തല്‍. ഡയസ്പ്ലാന്‍ തയ്യാറാക്കിയതില്‍ വീഴ്ച പറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അവതാരകന്‍ ആയിരുന്ന ജിഎസ് പ്രദീപ് ഉപരാഷ്ട്രപതിയെ അപമാനിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. ഇതേ പരിപാടിയില്‍ ദേശീയഗാനം തെറ്റായി ആലപിക്കുകയും ചെയ്തിരുന്നു. കേരള സര്‍വകലാശാലയുടെ സെനറ്റ്ഹാളില്‍ നടന്ന ചടങ്ങില്‍ തുടക്കത്തിലും സമാപനത്തിലും സംഘാടകന്‍ തന്നെയാണ് ദേശീയഗാനാലാപനം നടത്തിയത്. പാടുന്നതിന്റെ ലഹരിയില്‍ ദേശീയ ഗാനത്തിനൊടുവിലെ ജയ ഹേ എണ്ണം കൂടിയതൊന്നും സംഘാടകന്‍ അറിഞ്ഞില്ല.

വഴുതക്കാട്ടെ ആനി മസ്‌ക്രീന്റെ പ്രതിമ അനാച്ഛാദന ചടങ്ങിലും പ്രോട്ടോകോള്‍ ലംഘനം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗ്‌ളോബല്‍ സെക്കുലര്‍ ആന്റ് പീസ് അവാര്‍ഡ് ദാന ചടങ്ങില്‍ അവതാരകനായെത്തിയ ജിഎസ് പ്രദീപ് നടത്തിയ ചില പരാമര്‍ശങ്ങളാണ് വിവാദമായത്. ഉപരാഷ്ട്രപതി ഒരു വിഡ്ഡിദിനത്തിലാണ് ജനിച്ചതെന്നും എന്നാല്‍ അദ്ദേഹം ഒരു ബുദ്ധിമാനാണെന്നും ജിഎസ് പ്രദീപ് ആവര്‍ത്തിച്ചതാണ് വിവാദമായിരിക്കുന്നത്. അവതാരകന്‍ കര്‍ട്ടന് പിന്നില്‍ മാത്രമേ നില്‍ക്കാന്‍ പാടുള്ളൂവെന്നും വേദിയില്‍ വരാന്‍ പാടില്ലെന്നുമാണ് ചട്ടം. ഇത് ലംഘിച്ചതും വിവാദമായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :