പത്രങ്ങളുടെ വാര്‍ത്ത ചോര്‍ത്തല്‍: വിവാദം ചീഫ് സെക്രട്ടറി അന്വേഷിക്കും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
അന്തര്‍സംസ്ഥാന നദീജല വിഷയത്തില്‍ മൂന്നു പത്രങ്ങളെക്കുറിച്ചുള്ള പരാമര്‍ശം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പ്രമുഖ പത്രങ്ങളായ മലയാള മനോരമ, മാതൃഭൂമി, കേരളകൌമുദി എന്നിവ തമിഴ്‌നാടിന് അനുകൂലമായി വാര്‍ത്തകള്‍ എഴുതുന്നുവെന്ന് പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വന്ന പരാമര്‍ശം വിവാദമായിരുന്നു. ഇതെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഈ പത്രങ്ങളുടെ പത്രാധിപന്മാര്‍ മുഖ്യമന്ത്രിക്കു കത്തുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.

മാനേജിംഗ് എഡിറ്റര്‍ ഫിലിപ്പ് മാത്യു, മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പിവി ചന്ദ്രന്‍, കേരള കൗമുദി മാനേജിംഗ് ഡയറക്ടര്‍ എംഎസ് രവി എന്നിവരാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തു നല്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :