ഇടുക്കി ഡാം തുറന്ന് വിടില്ല: ചീഫ് സെക്രട്ടറി

തിരുവനന്തപുരം| WEBDUNIA|
PTI
PTI
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാം തുറന്ന് വിടില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ജലനിരപ്പ് ഉയരുന്നത് ഡാമിനെ പ്രതികൂലമായി ബാധിക്കില്ലെന്നും ഡാമിനെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഡാമിന് പ്രശ്‌നങ്ങളില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ഡാമുകളുടെ അവസ്ഥ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് ചീഫ് സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. ഇപ്പോള്‍ ഇടുക്കി ഡാം തുറന്നു വിടേണ്ട് യൊതൊരും സാഹചര്യവും ഇല്ലെന്നാണ് യോഗം വിലയിരുത്തിയത്

എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.4 അടി ആയി ഉയര്‍ന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തുനിന്ന് നീരോഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ നീരൊഴുക്കാണ് ഇടുക്കി അണക്കെട്ടിലുള്ളത്.

നീരൊഴുക്ക് ഇതേരീതിയില്‍ തുടര്‍ന്നാല്‍ മൂന്നുദിവസത്തിനുള്ളില്‍ അണക്കെട്ട് തുറക്കേണ്ടി വരും. ഇന്നലെ തന്നെ ഇടുക്കിയില്‍ മഴ ദുര്‍ബലമായിരുന്നു. എങ്കിലും നീരൊഴുക്ക് കുറഞ്ഞിട്ടില്ല. ഇടുക്കി പദ്ധതിയില്‍ നിന്നുള്ള ജലനിരപ്പ് 14.58 ദശലക്ഷം യൂണിറ്റാണ്

മുല്ലപ്പെരിയാറില്‍ ജലനിരപ്പ്136 അടിയോട് അടുത്താല്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളം സ്പീല്‍വേയില്‍ കൂടി ഒഴുകും. എന്നാല്‍ ഇത് പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ കാരണമാകുമെന്നും അത് നദിയുടെ കരയില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന ജാഗ്രത നിര്‍ദേശം നേരത്തെ പുറപ്പെടുവിച്ചിരുന്നു.

ഇത്തരത്തില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ സമീപവാസികളെ മാറ്റിപ്പാര്‍ക്കിക്കാന്‍ 7 ദുരിതാശ്വാസ ക്യാമ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം പീരുമേട്ടില്‍ ക്യമ്പു ചെയ്യുകയാണ്.

ജലനിരപ്പ് ഉയര്‍ന്നാല്‍ പെരിയാര്‍ തീരത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കാനായിരിക്കും ഇവരുടെ സേവനം പ്രധാനമായും ഉപയോഗിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :