ഇന്ദുവിന്റെ മരണം: സുഭാഷിന് നാര്‍ക്കോ അനാലിസിസ്‍?

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കോഴിക്കോട്‌ എന്‍ ഐ ടിയിലെ വിദ്യാര്‍ത്ഥിനി ഇന്ദുവിന്റെ മരണം തന്നെയാണെന്ന നിഗമനത്തിലേക്ക് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചും എത്തിച്ചേരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ കൊലപാതക, അപകട സാധ്യതകള്‍ കൂടി പരിഗണിച്ച് തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

അവസാനത്തെ ട്രെയിന്‍ യാത്രയ്ക്കിടെ ഇന്ദു ആത്മഹത്യാ സൂചന നല്‍കിയിരുന്നതായി ഈ പെണ്‍കുട്ടിയുടെ സഹയാത്രികനായ സുഭാഷ് മൊഴി നല്‍കിയിട്ടുണ്ട്. കാമുകനായ തന്നെ ഒഴിവാക്കി അഭിഷേകുമായുള്ള വിവാഹത്തില്‍ തയ്യാറാവാന്‍ ഇന്ദുവിന് മനസ്സില്ലായിരുന്നു എന്നാണ് സുഭാഷ് പറയുന്നത്. ഇതെ തുടര്‍ന്ന് ഇന്ദു കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു. അവസാനയാത്രയ്ക്കിടെയുള്ള സംസാരത്തില്‍ ഇന്ദു ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. ഇന്ദു ഇടയ്ക്കിടെ ആത്മഹത്യയെക്കുറിച്ച് പറയാറുണ്ടായിരുന്നു എന്നു സുഭാഷ് മൊഴി നല്‍കി.

അതേസമയം സുഭാഷ് പോളിഗ്രാഫ്‌ ടെസ്റ്റിനായുള്ള സമ്മതപ്രതം ഒപ്പിട്ടു നല്‍കിയിട്ടുണ്ട്. വേണ്ടി വന്നാല്‍ നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന് തയ്യാറാണെന്നും ഇയാള്‍ അറിയിച്ചിട്ടുണ്ട്.

എന്‍ ഐ ടിയിലെ ലാബില്‍ വച്ച് താന്‍ മാനഭംഗത്തിനിരയായി എന്നും അതിനാല്‍ തന്നെ വിവാഹം കഴിക്കരുത് എന്നും അഭ്യര്‍ഥിച്ച്‌ ഇന്ദു അഭിഷേകിന്‌ അയച്ച ഇമെയില്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ വാസ്തവമുണ്ടോ എന്നും അന്വേഷിക്കും.

ഇന്ദു ട്രെയിനില്‍ നിന്ന് ആലുവാ പുഴയിലേക്ക് വീഴുന്നത് കണ്ടു എന്ന് മണല്‍വാരല്‍ തൊഴിലാളികള്‍ നല്‍കിയ മൊഴി വിശ്വസനീയമല്ലെന്ന് ക്രൈംബ്രാഞ്ചിന് നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നു. ഇന്ദു പുഴയിലേക്ക് വീണപ്പോള്‍ ട്രെയിനിന്റെ വാതില്‍ക്കല്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ടു എന്നാണ് തൊഴിലാളികള്‍ പറഞ്ഞത്. എന്നാല്‍ ഇത് മുഖവിലയ്ക്കെടുക്കാന്‍ ആവില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇന്ദു ട്രെയിനില്‍ നിന്ന് വീണ ശേഷമാണ് ദൃക്‌സാക്ഷികള്‍ മുകളിലേക്ക് നോക്കുന്നത്. അപ്പോഴേക്കും ട്രെയിന്‍ ഏറെ മുന്നോട്ട് നീങ്ങിയിട്ടുണ്ടാവും എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. അങ്ങനെയെങ്കില്‍ വാതില്‍ക്കല്‍ ആരെങ്കിലും നില്‍ക്കുന്നുണ്ടോ എന്ന് തൊഴിലാളികള്‍ കാണാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ ഇവര്‍ പറയുന്നത് വിശ്വസിച്ച് മുന്നോട്ട് പോകുന്നത് ഗുണം ചെയ്യാന്‍ സാധ്യത ഇല്ല എന്നാണ് പൊലീസിന്റെ നിരീക്ഷണം. മാത്രമല്ല, ഇന്ദു ട്രെയിനില്‍നിന്നു വീണത്‌ ഈ‍സ്റ്റര്‍ ദിനമായ ഞായറാഴ്ചയാണ്. എന്നാല്‍ തൊഴിലാളികള്‍ കണ്ടു എന്ന് പറയുന്ന ദിവസമാകട്ടെ ദുഃഖ വെള്ളിയും.

എന്നാല്‍ ഇന്ദുവിന്റെ മരണം കൊലപാതകമെന്ന വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയാണ്‌ ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :