കോഴിക്കോട്ടേക്കുള്ള ട്രെയില്‍ യാത്രയ്ക്കിടെ കാണാതായ ഗവേഷക ഇന്ദുവും സഹയാത്രികനായ സുഭാഷും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസില്‍ വച്ച് ഇന്ദുവിനെ കാണാതാകുമ്പോള്‍ സുഭാഷും ഇതേ കോച്ചില്‍ ഉണ്ടായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കോഴിക്കോട് എന്‍ ഐ ടി യിലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഗവേഷകയാണ് ഇന്ദു. ഇതേ സ്ഥാപനത്തിലെ അധ്യാപകനാണ് സുഭാഷ്.
ഇന്ദുവും സുഭാഷും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു എന്നാണ് സൂചന. എന്നാല്‍ സുഭാഷ് മറ്റൊരു ജാതിക്കാരനാണ് എന്ന കാരണത്താല്‍ ഇന്ദുവിന്റെ വീട്ടുകാര്‍ ഇവരുടെ വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ സഹോദരിയുടെ മകന്‍ അഭിലാഷുമായി ഇന്ദുവിന്റെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. വീട്ടുകാരെ ധിക്കരിച്ച് സുഭാഷിന്റെ കൂടെ പോകാന്‍ ഇന്ദുവിന് മനസ്സുണ്ടായിരുന്നില്ലെന്നും അതിനാല്‍ ഈ പെണ്‍കുട്ടി കടുത്ത മാനസികസംഘര്‍ഷത്തില്‍ ആയിരുന്നു എന്നും സൂചനയുണ്ട്.
സുഭാഷിന്റെ നിര്‍ബന്ധപ്രകാരമായിരുന്നു ഇരുവരും ഞായറാഴ്ച എന്‍ ഐ ടി യിലേക്ക് പുറപ്പെട്ടത്. രാത്രി വണ്ടിയില്‍ എ സി കമ്പാര്‍ട്ട്മെന്റില്‍ ആയിരുന്നു ഇരുവരും. കായംകുളം വരെ ഇന്ദു ട്രെയിനില്‍ ഉണ്ടായിരുന്നെന്നും പിന്നീട് എന്തു സംഭവിച്ചു എന്ന് അറിയില്ലെന്നുമാണ് സുഭാഷ് മൊഴി നല്‍കിയിരിക്കുന്നത്. കല്ലായില്‍ എത്തി താന്‍ ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ ഇന്ദുവിനെ കണ്ടില്ലെന്നും ഇയാള്‍ പറയുന്നുണ്ട്.
എന്നാല്‍ സുഭാഷിനെ ഉപേക്ഷിച്ച് വീട്ടുകാരുടെ ആഗ്രഹത്തിന് നിന്നുകൊടുക്കാനുള്ള വിഷമം മൂലം ഈ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് മുതിര്‍ന്നതാണോ എന്ന് പൊലീസ് സംശയിക്കുന്നത്. സുഭാഷില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍.
അതിനിടെ, ഇന്ദുവിനെ പോലുള്ള ഒരു പെണ്‍കുട്ടിയുടെ മൃതദേഹം പെരിയാറില്‍ കണ്ടുവെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് മുങ്ങല്‍ വിദഗ്ദ്ധരുള്‍പ്പെടുന്ന സംഘം തെരച്ചില്‍ നടത്തുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ട് ആലുവയിലെ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നയാളാണ് പെരിയാറില്‍ മൃതദേഹം ഒഴുകി നടക്കുന്നതായി റെയില്‍വെ പോലീസിനെ അറിയിച്ചത്.