ട്രെയിന്‍ യാത്രയ്ക്കിടെ ഗവേഷകയെ കാണാതായി?

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ ട്രെയില്‍ യാത്രയ്ക്കിടെ കാണാതായതായി പരാതി. കോഴിക്കോട് എന്‍ ഐ ടി യിലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഗവേഷകയായ ഒ കെ ഇന്ദുവിനെയാണ് (25) കാണാതായതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം കുമാരപുരം സ്വദേശി കൃഷ്ണന്‍നായരുടെ മകളാണ് ഇന്ദു.

ഞായറാഴ്ച രാത്രി തിരുവനന്തപുരം- മംഗാലാപുരം എക്സ്പ്രസില്‍ കോഴിക്കോട്ടേക്ക് യാത്രചെയ്യവെയാണ് ഇന്ദുവിനെ കാണാതായത്. പേട്ട സ്റ്റേഷനില്‍ നിന്നായിരുന്നു അവര്‍ ട്രെയിനില്‍ കയറിയത്. എന്നാല്‍ കോഴിക്കോട് റെയില്‍‌വെ സ്റ്റേഷനില്‍ ഇന്ദു ഇറങ്ങിയിട്ടില്ലെന്ന് വിവരം ലഭിക്കുകയായിരുന്നു. രാത്രി യാത്രയ്ക്കിടെ ഇന്ദുവിന് എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. പിന്നീട് ഇന്ദുവിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ട്രെയിനിന്റെ എ സി കോച്ചില്‍ ചെയ്യുകയായിരുന്ന ഇന്ദുവിന്റെ ബാഗുകളും പണവും മൊബൈല്‍ ഫോണുമൊക്കെ ബര്‍ത്തില്‍ തന്നെ ഉണ്ടാവുകയും ചെയ്തു.

ഇത് സംബന്ധിച്ച് ഇന്ദുവിന്റെ ബന്ധുക്കള്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് പൊലീസ്‌ സ്റ്റേഷനിലും കോഴിക്കോട് റെയില്‍വേ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണത്തിനായി റെയില്‍‌വെ പൊലീന്റെ നേതൃത്വത്തില്‍ 12 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :