ഇനി പരിഹാരം ഡല്‍ഹിയില്‍; ഹൈക്കമാന്‍ഡ് തീരുമാനം ഉടന്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
സോളാര്‍ വിവാദത്തെ തുടര്‍ന്നുണ്ടായ ഭരണ പ്രതിസന്ധി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി തിങ്കളാഴ്ച രമേശ് ചെന്നിത്തലയുമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ച നടത്തും.

സംസ്ഥാന സര്‍ക്കാരിലും പാര്‍ട്ടിയിലും ഇപ്പോള്‍ ഉരുണ്ടുകൂടിയിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് 28, 29 തീയതികളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പരിഹാരമുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേകത.

കെപിസിസി പ്രസിഡന്റ് ഡല്‍ഹിയിലെത്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി ചെന്നിത്തല ഇന്ന് കൂടിക്കാഴ്ച നടത്തും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെയാണ് ഡല്‍ഹിയിലെത്തുക. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഇരുവരും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും.തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ രമേശ് ചെന്നിത്തലയോട് മന്ത്രിസഭയില്‍ ചേരാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടേക്കും.ഇതിന് എന്തു മറുപടിയാകും രമേശ് ചെന്നിത്തല നല്‍കുകയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :