ആസിയാന്‍: കേന്ദ്രത്തിന്‍റെ തീരുമാനം പ്രതിഷേധാര്‍ഹം
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ആസിയാന്‍ കരാറുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തിരുമാനം പ്രതിഷേധാര്‍ഹമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് ആരോപിച്ചു. കരാര്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഐസക്ക്.
പ്രതിപക്ഷനേതാവുമായി നടത്തിയ രഹസ്യ ചര്‍ച്ചയില്‍ മാത്രം കരാര്‍ സംബന്ധിച്ച് ഉറപ്പ് നല്‍കിയാല്‍ പോര. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോടും കാര്യങ്ങള്‍ വിശദമാക്കണം. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുതാര്യമാക്കണം.
സുതാര്യമല്ലാത്ത ഇത്തരം കരാറുകള്‍ ജനങ്ങളുടെ താല്‍പര്യത്തിനെതിരാണ്. കേരളത്തിന്‍റെ ഉല്‍പന്നങ്ങളെല്ലാം നെഗറ്റീവ് ലിസ്റ്റിലാണെന്ന ഉമ്മന്‍ചാണ്ടിയുടെ അവകാശ വാദം തെറ്റാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
ആസിയാന്‍ കരാര്‍ സംബന്ധിച്ച ആശങ്കകള്‍ ഒഴിവാക്കുന്നതിനായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും യു ഡി എഫ് എംപിമാരും ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.