കേരളരക്ഷായാത്രക്കു നാളെ തുടക്കം

കാസര്‍കോഡ്| WEBDUNIA|
കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള കേരള രക്ഷാ യാത്രക്ക് നാളെ തുടക്കം. തിങ്കളാഴ്ച നാലുമണിക്ക് ഹൊസങ്കടിയില്‍ മാര്‍ച്ച് ആരംഭിക്കും. അഞ്ചുമണിക്ക് കാസര്‍കോഡ് സ്വീകരണം നല്‍കും. മാധ്യമസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചതാണ് ഇക്കാര്യം.

പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് പതാക കൈമാറി മാര്‍ച്ച ഉദ്ഘാടനം ചെയ്യും.

ഇടതുസര്‍ക്കാരിന്‍റെ ഭരണപരാജയമാണ് കേരളരക്ഷായാത്രാ പ്രധാനമായും വിഷയമാക്കുക. രാജ്യം നേരിടുന്ന ഭീകരവാദവും വര്‍ഗീയയും ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്നു കാട്ടാനും മാര്‍ച്ച് ശ്രമിക്കും. കൂടാതെ, ലാവ്‌ലിന്‍ കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായതും മാര്‍ച്ച് വിഷയമാക്കിയേക്കും.

140 നിയോജകമണ്ഡലങ്ങളില്‍ കൂടിയും കടന്നു പോകുന്ന കേരളാ രക്ഷാ യാത്ര മാര്‍ച്ച് അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും. യാത്രയുടെ സമാപനസമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ പങ്കെടുക്കും.

പത്രസമ്മേളനത്തില്‍ കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ കെ സുധാകരന്‍ എം എല്‍ എ, എം കെ രാഘവന്‍, കോടോത്ത്‌ ഗോവിന്ദന്‍ നായര്‍, നിര്‍വാഹകസമിതി അംഗം പി ഗംഗാധരന്‍ നായര്‍, ഡി സി സി പ്രസിഡന്‍റ് കെ വെളുത്തമ്പു, പി കെ രാജന്‍, നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :