അരലക്ഷം രൂപയുടെ റഷ്യന്‍ ‘ലഡു‘വിനെ തിരികെയെത്തിച്ചു

കാസര്‍കോട്| WEBDUNIA|
PRO
നുള്ളിപ്പാടിയിലെ റിഷാന്‍ ഹൗസില്‍ ഇപ്പോള്‍ ‘ലഡു‘ ഓടിക്കളിച്ചു നടക്കുകയാണ്. ദേഹം നിറയെ രോമവും നീണ്ട വാലുമുള്ള സുന്ദരന്‍ റഷ്യന്‍ പൂച്ചയാണ് ലഡു.

നുള്ളിപ്പാടിയിലെ റിഷാന്‍ ഹൗസില്‍നിന്ന് കാണാതായ അരലക്ഷം രൂപയുടെ റഷ്യന്‍പൂച്ചയെ കഴിഞ്ഞദിവസമാണ് തിരികെ കിട്ടിയത്. ഒരു പത്രവാര്‍ത്ത കണ്ടയുടന്‍ പട്ടണത്തിലെ ഒരു ഓട്ടോറിക്ഷാഡ്രൈവറാണ് പൂച്ചയെ കൊണ്ടുതന്നതെന്ന് വീട്ടുടമ റിഷാന്‍ ഇബ്രാഹിം പറഞ്ഞു.

ഓട്ടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാ‍ണ് ഈ സുന്ദരന്‍ പിന്‍‌സീറ്റില്‍ ഇരുക്കന്നത് കണ്ടുവെന്നാണ് റിക്ഷാഡ്രൈവര്‍ പറയുന്നത്. ബുധനാഴ്ച രാവിലെ പത്രം വായിച്ചപ്പോഴാണ് പൂച്ചയുടെ ഉടമസ്ഥനെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിച്ചത്.

ഓട്ടോഡ്രൈവര്‍ പറഞ്ഞു. മുംബൈയില്‍നിന്ന് ആറുമാസം മുമ്പ് അരലക്ഷം രൂപയ്ക്കാണ് റിഷാന്‍ ഇബ്രാഹിം പൂച്ചയെ വാങ്ങിയത്. പിന്നീട് ഇതിന് ലഡുവെന്ന് പേരിടുകയായിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :