ക്യാപ്റ്റന്‍ മ്യാവൂ ഗിന്നസ്‌ റെക്കോര്‍ഡില്‍!

ലൊസാഞ്ചല്‍സ്| WEBDUNIA|
PRO
PRO
ക്യാപ്റ്റന്‍ മ്യാവൂ! പേര് കേട്ടിട്ട് ഏതെങ്കിലും രഹസ്യാന്വേഷണ ഏജന്‍സിയിലേയോ മറ്റോ ആളിന്റെ പേരാണെന്ന് തെറ്റിദ്ധരിക്കരുത്. ലോകത്തില്‍ ഏറ്റവും നീളം കൂടിയ രോമമുള്ള പൂച്ചയെന്ന് ഗിന്നസ്‌ റെക്കോര്‍ഡുക്കാരനാണ് ക്യാപ്റ്റന്‍ മ്യാവൂ.

ഹിമാലയന്‍-പേര്‍ഷ്യന്‍ സങ്കര ഇനത്തില്‍ പെട്ട ക്യാപ്റ്റന്‍ മ്യാവൂവിന് വെളുപ്പും ചാരനിറവും കലര്‍ന്ന രോമമാണുള്ളത്. ക്യാപ്റ്റന്‍ മ്യാവൂവിന്റെ രോമത്തിന് ഒന്‍പത്‌ ഇഞ്ച്‌ വരെ നീളമുണ്ട്. ക്യാപ്റ്റന്‍ മ്യാവൂവിന് രണ്ട് വയസുണ്ട്.

അമേരിക്കകാരിയായ ആന്‍ മേരി അവിയുടെയും എറിക്‌ റൊസാരിയോയുടെയും ഓമനയാണ് ക്യാപ്റ്റന്‍ മ്യാവൂ. ക്യാപ്റ്റന്‍ മ്യാവൂവിന് സ്വന്തമായി വെബ്സൈറ്റും ഫേസ്ബുക്ക്‌ പേജും യൂട്യൂബ്‌ ചാനലുമുണ്ട്‌.

യുട്യൂബില്‍ ഇതു വരെ 20 ലക്ഷം പേരാണ് ക്യാപ്റ്റന്‍ മ്യാവൂവിനെ സന്ദര്‍ശിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :