ചാപ്പാ കുരിശ് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ‘പുലിവാല്‍’ എന്നാണ് ചിത്രത്തിന് പേര്. പ്രസന്നയും വിമലുമാണ് നായകന്‍മാര്‍. രമ്യാ നമ്പീശന്‍, അനന്യ, ഇനിയ എന്നിവരാണ് മറ്റ് താരങ്ങള്‍. ഒരു സുപ്രധാന വേഷത്തില്‍ സ്വര്‍ണമല്യ അഭിനയിക്കുന്നു.
ജി മാരിമുത്തു ആണ് പുലിവാല്‍ സംവിധാനം ചെയ്യുന്നത്. ചാപ്പാകുരിശ് നിര്‍മ്മിച്ച ലിസ്റ്റിന്‍ സ്റ്റീഫന്‍ തന്നെയാണ് തമിഴിലും ഈ സിനിമ നിര്‍മ്മിക്കുന്നത്.
ചാപ്പാകുരിശില്‍ ഒരു നായികയായിരുന്നു രമ്യാ നമ്പീശന്‍. തമിഴ് റീമേക്കിലും രമ്യ അഭിനയിക്കുന്നു എന്നതാണ് പ്രത്യേകത. ചാപ്പാകുരിശില്‍ ഫഹദ് ഫാസിലുമായുള്ള ലിപ്‌ലോക്ക് ചുംബന സീനായിരുന്നു രമ്യാ നമ്പീശന് മലയാള സിനിമയില്‍ ഒരു വന്‍ തിരിച്ചുവരവിന് വഴിയൊരുക്കിയത്.
സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചാപ്പാകുരിശ് ‘ഹാന്‍ഡ്ഫോണ്‍’ എന്ന കൊറിയന്‍ സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണ്. ഫഹദിനും രമ്യയ്ക്കും പുറമേ വിനീത് ശ്രീനിവാസന്‍, നിവേദ തുടങ്ങിയവരായിരുന്നു ഈ ചിത്രത്തില്‍ അഭിനയിച്ചത്.