പൂച്ച ന്യാന്‍ ന്യാന്‍ നൊവ്യൂന്ന് കരഞ്ഞാല്‍ പേടിക്കേണ്ട; കാരണം അതിനര്‍ഥം വൈനടിക്കണമെന്നാണ്!

WEBDUNIA|
PRO
‘ഞാനും എന്റെ പൂച്ചയും കൂടി മദ്യപിച്ചുകൊണ്ടിരുന്നപ്പോള്‍‘ എന്ന് ഭാവിയില്‍ ആരെങ്കിലും പറഞ്ഞാല്‍ ചിലപ്പോള്‍ അത്ഭുതപ്പെടില്ല അത് ജപ്പാനിലാണെങ്കില്‍.

കാരണം പൂച്ചകള്‍ക്കുള്ള വൈനിന്റെ വില്‍പ്പനയും ജപ്പാനില്‍ ആരംഭിച്ചു. ബി ആന്‍ഡ് എച്ച് എന്ന കമ്പനിയുമാണ് വളര്‍ത്തുമൃഗങ്ങള്‍ക്കു കൂടി കമ്പനി കൊടുക്കാനുള്ള വൈനുമായി രംഗത്തെത്തിയത്.

‘ന്യാന്‍ ന്യാന്നൊവ്യൂ‘ എന്നാണ് വൈനിന്റെ പേര്. ന്യാന്‍ ന്യാന്‍ എന്നു പറഞ്ഞാല്‍ ജാപ്പനീസ് ഭാഷയിലെ മ്യാവു മ്യാവുവാ‍ണ്.

ഏതായാലും ഈ വൈനില്‍ ആല്‍ക്കഹോളില്ലെന്നാണ് സൂചന. 4 ഡോളറാണ് ഒരുകുപ്പി പൂച്ച് വൈനിന് വില. തല്‍ക്കാലം കമ്പനി ഒരു ആയിരം കുപ്പി മാത്രമെ പുറത്തിറക്കിയിട്ടുള്ളൂ. കൂടുതല്‍ പൂച്ചകള്‍ ന്യാന്‍ ന്യാന്‍ നൊവ്യൂവുമായി രംഗത്തിറങ്ങിയാല്‍ കൂടുതല്‍ ഉദ്ഫ്പാദിപ്പിക്കുമത്രെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :