അഭിഭാഷകര്‍ ഹാജരായില്ല; ഹൈക്കോടതിയിലെ ബെഞ്ച് കേസെടുക്കാതെ പിരിഞ്ഞു

കൊച്ചി| JOYS JOY| Last Modified വ്യാഴം, 21 മെയ് 2015 (12:03 IST)
അഭിഭാഷകര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയിലെ ബെഞ്ച് കേസ് എടുക്കാതെ പിരിഞ്ഞു. ജസ്റ്റിസ് കെ ടി ശങ്കരന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് പിരിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് അഭിഭാഷകര്‍ക്ക് എതിരെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു.

അഭിഭാഷകര്‍ ഹാജരായില്ലെന്ന കാര്യം ബാര്‍കൗണ്‍സിലിനെയും പ്രതികളെയും അറിയിക്കുമെന്നും കോടതി പറഞ്ഞു. രാഷ്‌ട്രീയ കൊലപാതക കേസുകള്‍ ഉള്‍പ്പെടെ 25 കേസുകളില്‍ ആണ് അഭിഭാഷകര്‍ ഹാജരാകാതിരുന്നത്.

സമാനസംഭവം ബുധനാഴ്ചയും ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :