ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 20 മെയ് 2015 (12:42 IST)
മുംബൈ സ്‌ഫോടനക്കേസില്‍
ഇന്ത്യ തെരയുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രം പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ദാവൂദിന് പാകിസ്ഥാനിലെ വിവിധ ബാങ്കുകളിലായി പത്ത് അക്കൗണ്ടുകള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. ദാവൂദ് പാകിസ്ഥാനിലുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രം നിലപാട് കടുപ്പിച്ചത്.
ഹവാല പണമിടപാടുകള്‍ പിന്തുടര്‍ന്നെത്തിയാണ് രഹസ്യാന്വേഷണ വിഭാഗമാണ് ദാവൂദിന്റെ പാകിസ്ഥാനിലെ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭീകര പ്രവര്‍ത്തനത്തിനുള്ള ഫണ്ട് വിനിയോഗം തടയുന്ന വിഭാഗം സംശയാസ്പദമായ നിലയിലുള്ള ബാങ്ക് അക്കൗണ്ടുകളെ തിരഞ്ഞുപിടിച്ച് അവ മരവിപ്പിക്കണമെന്ന് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
അതേസമയം തന്നെ ജമാഅത്ത് ഉദ്ദവ തലവനും ലഷ്‌കറെ തോയിബ സ്ഥാപകനുമായ ഹാഫീസ് മുഹമ്മദ് സെയ്ദിനെയും മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വിയെയും കുറിച്ചുള്ള വിവരങ്ങളും ആഭ്യന്തര മന്ത്രാലയം പാകിസ്ഥാന്‍
സര്‍ക്കാരിനോട് ആരാഞ്ഞിട്ടുണ്ട്.