സുനന്ദ കൊലക്കേസ്: നുണപരിശോധനയ്ക്ക് കോടതിയുടെ അനുമതി

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 20 മെയ് 2015 (16:52 IST)
സുനന്ദ പുഷ്കര്‍ കൊലക്കേസില്‍ നുണപരിശോധനയ്ക്ക് കോടതിയുടെ അനുമതി. അതേസമയം, ശശി തരൂരിന്റെ സഹായി നാരായണ്‍ സിംഗ്, ഡ്രൈവര്‍ ബജരംഗി എന്നിവര്‍ നുണപരിശോധന നടത്തുന്നതിന് സമ്മതം അറിയിച്ചെങ്കിലും തരൂരിന്റെ സുഹൃത്ത് സഞ്ജയ് ധവാന്‍ നുണപരിശോധന നടത്തുന്നതിനെ എതിര്‍ത്തു,

നാരായണ്‍ സിംഗ്, ബജ്‌രംഗി, സഞ്‌ജയ് ധവാന്‍ എന്നിവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണം എന്ന ഡല്‍ഹി പൊലീസിന്റെ ആവശ്യം ദില്ലി പട്യാല ഹൗസ് കോടതിയാണ് പരിഗണിച്ചത്.

ഇവര്‍ മൂന്ന് പേരും നല്‍കിയ മൊഴി പരസ്പരവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് കോടതിയെ സമീപിച്ചത്. മൂന്ന് പേരും ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി നിലപാട് വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :