ന്യൂഡല്‍ഹി|
VISHNU N L|
Last Modified ചൊവ്വ, 19 മെയ് 2015 (08:01 IST)
കാര്യമായ പുരോഗതി ഉണ്ടാകാത്തതിന്റെ പേരില്‍ 2014 ബംഗളൂരു സ്‌ഫോടന കേസ് കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയ്‌ക്ക് കൈമാറി. നിലവില്‍ ബംഗളൂരു പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. 2014 ഡിസംബര്‍ 29ന് ബംഗളൂരു സിറ്റി സെന്ററില്‍ ഒരു റെസ്‌റ്റോറന്റിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ ചെന്നൈ സ്വദേശിയായ ഒരു സ്‌ത്രീ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ച ബംഗളൂരു പോലീസിന് തുടക്കം മുതല്‍ എന്‍ഐഎ. വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. നിരോധിത സംഘടനയായ 'സിമി'ക്ക് സ്‌ഫോടനത്തില്‍ പങ്കുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. പ്രഹര ശേഷി കുറഞ്ഞ സ്‌ഫോടക വസ്‌തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചിരുന്നത്.