മൊബൈല്‍ ടെക്‌നോളജി മോഷ്‌ടിച്ചു; ആറ് ചൈനക്കാര്‍ക്കെതിരെ യു എസില്‍ കേസ്

വാഷിംഗ്ടണ്‍| VISHNU N L| Last Updated: ബുധന്‍, 20 മെയ് 2015 (12:57 IST)
അമേരിക്കയില്‍ നിന്ന് മൊബൈല്‍ സാങ്കേതിക വിദ്യയിലെ നൂതന സാങ്കേതികത മോഷ്ടിച്ച ചൈനയില്‍ വിറ്റഴിച്ചതിന്
രണ്ട് പ്രഫസര്‍മാര്‍ ഉള്‍പ്പെടെ ആറ് ചൈനക്കാര്‍ക്കെതിരേ കേസെടുത്തു. അനാവശ്യ സിഗ്നലുകള്‍ തടയാന്‍ മൊബൈല്‍ ഫോണിലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന എഫ്ബിഎആര്‍ സാങ്കേതിക വിദ്യയാണ് ഇവര്‍ മോഷ്ടിച്ച് ചൈനയില്‍ അവതരിപ്പിച്ച് കച്ചവടമാക്കിയത്.

ടിയാന്‍ജിന്‍ സര്‍വ്വകലാശാലാ പ്രഫ. ഹാവോ ഷാങ്, സഹപ്രവര്‍ത്തകനായ വെയ് പാങ്, തുടങ്ങിയവരാണ് അറസ്റ്റിലായ പ്രഫസര്‍മ്മാര്‍. സര്‍വ്വകലാശാലയിലെ അമേരിക്കന്‍ പൗരന്‍മാരായ ജീവനക്കാരെ ഉപയോഗിച്ചാണ് ഇവര്‍ സാങ്കേതിക വിദ്യ മോഷ്ടിച്ചത്. സാങ്കേതിക വിദ്യ മനസിലാക്കിയ ശേഷം ടിയാന്‍ജിനില്‍ സ്വന്തമായി കമ്പനി രൂപീകരിച്ച ഇവര്‍ വാണിജ്യാടിസ്ഥാനത്തില്‍ ചൈനയിലെ കമ്പനികള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും മറ്റും ഈ വിദ്യ പുനര്‍നിര്‍മിച്ച് കച്ചവടമാക്കിയതായും യുഎസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു.

വ്യാപാര രഹസ്യങ്ങള്‍ അപഹരിച്ചുവെന്നും വ്യാപാര രഹസ്യങ്ങള്‍ ചോര്‍ത്തി സാമ്പത്തിക ലാഭത്തിനായി ചൈനാ സര്‍ക്കാരിന് കൈമാറിയെന്നും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സാമ്പത്തിക ചാരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങളാണിവ. അമേരിക്കയ്ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഇവര്‍ വരുത്തിവെച്ചതെന്നും ആഗോള വിപണിയില്‍ അമേരിക്കയുടെ വിലയിടിഞ്ഞതായും കുറ്റപത്രത്തില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :