അനുജ നാട്ടില്‍ തിരികെയെത്തി

നെടുമ്പാശേരി| WEBDUNIA|
ഭര്‍തൃവീട്ടില്‍ നിന്ന് ഗുണ്ടകളുടെ സഹായത്തോടെ തട്ടിക്കൊണ്ടു പോയ ഓസ്ട്രലിയയില്‍ നിന്ന് തിരികെ നാട്ടിലെത്തി. രാവിലെ ഒമ്പതു മണിയോടെയാണ് അനുജ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.

താന്‍ സ്വന്തം ഇഷ്‌ടപ്രകരാമാണ് കേരളത്തിലെത്തിയതെന്ന് അനുജ പറഞ്ഞു. തന്നെ തട്ടിക്കൊണ്ടു പോയത് ജയന്‍ എന്ന് പേരുള്ള ഒരാള്‍ ആയിരുന്നു എന്നും, ഇതിനു പിന്നില്‍ അമ്മയുടെ പ്രേരണ ഉണ്ടായിരുന്നതായി സംശയിക്കുന്നെന്നും അനുജ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്നു രാവിലെ സില്‍ക്ക്‌ എയറിന്‍റെ വിമാനത്തില്‍ എത്തിയ അനുജയെ കാത്ത്‌ ഭര്‍ത്താവ്‌ ബൈജുവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. കാഞ്ഞിരപ്പള്ളി സി ഐ ഷാജഹാന്‍റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ കാത്തുനിന്ന പൊലീസ്‌ സംഘം അനുജയെ കസ്റ്റഡിയിലെടുത്തു. അനുജയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് 40 പവനോളം സ്വര്‍ണ്ണവും വന്‍തുകയുമായി നാട്ടിലേക്ക്‌ തിരിക്കുകയായിരുന്നു‌. ഇക്കാര്യം മാതാപിതാക്കള്‍ കാഞ്ഞിരപ്പള്ളി സി ഐ ഷാജഹാനെയും നാട്ടിലെ ബന്‌ധുക്കളെയും അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു പൊലീസ് അനുജയെ അറസ്‌റ്റ് ചെയ്തത്.

അനുജയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ബൈജു കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. തന്‍റെ ഭാര്യ അനുജയെ അവരുടെ അമ്മ സൂസമ്മ ഗുണ്ടകളുടെ സഹായത്തോടെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി ഫയല്‍ ചെയ്തത്. ഭര്‍ത്താവ് ബൈജു എടുത്ത ടിക്കറ്റിലാണ് അനുജ നട്ടിലെത്തിയത്.

മൂന്നുമാസം മുമ്പ് നാട്ടില്‍ അവധിക്കെത്തിയ അനുജ ഡ്രൈവറുമായി അടുപ്പത്തിലാകുകയായിരുന്നു. ഇതിനെ മാതാപിതാക്കളും, ബന്ധുക്കളും എതിര്‍ത്തിരുന്നെങ്കിലും അനുജ ബൈജുവിനെ രജിസ്‌റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ താമസമാക്കിയ അനുജയെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ബൈജു കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :