താജ് മഹല്‍ നിര്‍മ്മിച്ചിട്ട് 355 വര്‍ഷമായി എന്നു പറയുന്നത് 1653 ല്‍ നിര്‍മ്മാണം പൂര്‍ത്തിയായി എന്ന ചരിത്ര രേഖയുടെ അടിസ്ഥാനത്തിലാണ്. 2003ല്‍ റ്റാജ് മഹലിന്‍റെ 350 മത് വാര്‍ഷികം വിപുലമായി യു പി സര്‍ക്കാര്‍ ആഘോഷിച്ചിരുന്നു
ഇപ്പോള്‍ താജ്മഹല്‍ ഉള്ള സ്ഥലത്ത് മുഗളന്‍മാരുടെ കാലത്തിനു മുമ്പ് തന്നെ തേജോമഹാലയ എന്ന പേരില്‍ ഹൈന്ദവ ക്ഷേത്രമുണ്ടായിരുന്നുവെന്നും രജപുത്ര രാജാവായ മാന്‍സിംഗിന്‍റെ പേരില്‍ പൂന്തോട്ടവും കൊട്ടാരവുമുണ്ടായിരുന്നുവെന്നും മറ്റു ചില ചരിത്രരേഖകള്‍ പറയുന്നു.
ഏതായാലും താജ്മഹല്‍ നിര്‍മ്മിച്ച ഷാജഹാന്‍ ചക്രവര്‍ത്തി , രാജാ മാന്‍സിംഗിന്‍റെ പൗത്രന്‍ ജയ്സിംഗില്‍ നിന്നാണ് യമുനാ തീരത്തെ ഈ 43 ഏക്കര്‍ സ്ഥലം വാങ്ങിച്ചത് എന്നുറപ്പാണ്. ചരിത്രമെന്തായാലും എല്ലാവരും അംഗീകരിക്കുന്ന വസ്തുതകള്‍ ഇതാണ്- തന്‍റെ പ്രിയതമയായ മുംതസ് ഇസമിന്‍റെ ഓര്‍മ്മയ്ക്കായാണ് ഷാജഹാന്‍ താജ്മഹല്‍ പണിയിച്ചത്.
ഇന്ത്യയുടെ കവിളിലെ കണ്ണുനീര്‍ തുള്ളി എന്ന് മഹാകവി ടാഗോര്‍ ഈ വെളുത്ത സ്മാരകത്തെ വിശേഷിപ്പിച്ചു. ലോകത്തിലെ എട്ട് അല്‍ഭുതങ്ങളില്‍ ഒന്നായാണ് താജ്മഹലിനെ കണക്കാക്കുന്നത്. താജ്മഹലിന്‍റെ വാസ്തുവിദ്യാപരമായ ചാരുത ആര്‍ക്കുമിതുവരെ മറികടക്കാനായിട്ടില്ല. പൂര്‍ണ്ണമായും വെള്ള മാര്‍ബിളിലാണ് ഇത് പണിഞ്ഞിരിക്കുന്നത്.