‘സമയ’വുമായ് ശ്രീനി

ശ്രീനി
PROPRO
‘കഥപറയുമ്പോളി’ന്‌ ശേഷം ശ്രീനിവാസന്‍ വീണ്ടും നായകവേഷത്തില്‍ എത്തുന്നു. മണ്‍പാത്ര നിര്‍മ്മാതാക്കളുടെ ജീവിത കഥ വിവരിക്കുന്ന ‘സമയ’ത്തില്‍ ആണ്‌ ശ്രീനി നായകനാകുന്നത്‌.

റോയല്‍ ആര്‍ട്‌സിന്‍റെ ബാനറില്‍ എസ്‌ ഷാജഹാന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ പുതുമുഖ സംവിധായകനായ സതീഷ്‌ പുതുവല്‍ ആണ്‌. സായ്‌കുമാര്‍ , ജഗതി, നെടുമുടി വേണു, വിജയരാഘവന്‍, ടി ജി രവി, ശ്വേതമേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

അനില്‍ പനച്ചൂരാന്‍റെ വരികള്‍ക്ക്‌ കൈതപ്രമാണ്‌ ഈണം നല്‌കുന്നത്‌. എം ജെ രാധാകൃഷ്‌ണന്‍ ആണ്‌ ക്യാമറ കൈകാര്യം ചെയ്യുന്നത. കലാസംവിധാനം സജിന്‍ രാഘവന്‍.

WEBDUNIA|
‘സമയ’ത്തിന്‍റെ ഷൂട്ടിങ്ങ്‌ ഒറ്റപ്പാലത്തും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :