മലയാളം കമ്പ്യൂട്ടിങ്ങിന് അക്ഷയ

WDWD
മലയാളഭാഷയില്‍ കമ്പ്യൂട്ടര്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നത്‌ വ്യാപകമാക്കാനുള്ള പദ്ധതി അക്ഷയ കേന്ദ്രങ്ങളിലൂടെ ആരംഭിക്കുന്നു.

മലയാള ഭാഷയില്‍ ഇ മെയിലുകള്‍ അയയ്‌ക്കാനും മലയാളത്തില്‍ ചാറ്റ്‌ ചെയ്യാനും കമ്പ്യൂട്ടര്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയാണ്‌ പദ്ധതിയുടെ ലക്‍ഷ്യം.

യൂണികോഡ്‌ ഫോണ്ട്‌ സിസ്‌റ്റം അടിസ്ഥാനമാക്കിയാണ്‌ ഈ സേവനങ്ങള്‍ വ്യാപിപ്പിക്കുക. ജില്ലാടിസ്ഥാനത്തില്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ ഈ സേവനം പ്രചരിപ്പിക്കാനാണ്‌ ഉദ്ദേശം.

മലയാളം കമ്പ്യൂട്ടിങ്ങ്‌ പ്രചരിപ്പിക്കാനുള്ള പദ്ധതിയുടെ ഉദ്‌ഘാടനം ഒക്ടോബര്‍ 15ന്‌ കൊല്ലത്ത്‌ നടക്കും. ഭരണിക്കാവില്‍ അക്ഷയ കേന്ദ്രത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി പാലൊളി മുഹമ്മദ്‌ കുട്ടിയാണ്‌ ഈ പദ്ധതി ഉദ്‌ഘാടനം ചെയ്യുക.

കൊല്ലം ജില്ലയിലെ 140 അക്ഷയ കേന്ദ്രങ്ങളിലൂടെയും മലയാളം കമ്പന്യൂട്ടിങ്ങിന്‌ പ്രചാരം നല്‌കും. ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളെല്ലാം മികച്ച സേവനമാണ്‌ കാഴ്‌ചവയ്‌ക്കുന്നതെന്ന്‌ കളക്ടര്‍ എ ഷാജഹാന്‍ അറിയിച്ചു.

കൊല്ലം| WEBDUNIA|
ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിലെ ഇ-പേയ്‌മെന്‍റ് കേന്ദ്രങ്ങളിലുടെ പ്രതിമാസം 19 ലക്ഷം രൂപവരെ ലഭിക്കുന്നുണ്ട്‌. വൈദ്യുതി, ടെലഫോണ്‍, വാട്ടര്‍ ബില്ലുകളാണ്‌ ഇ-പേയ്‌മെന്‍റ് കേന്ദ്രങ്ങളില്‍ സ്വീകരിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :