മമ്മൂട്ടിക്ക് റിച്ച നായിക

PROPRO
അടുത്ത മധ്യവേനല്‍ അവധിക്ക്‌ റിലീസ്‌ ചെയ്യാന്‍ ഉദ്ദേശിച്ച്‌ അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമായ ‘ഡാഡികൂളി’ലെ നായികയെ നിശ്ചയിച്ചു.

ബോളിവുഡ്‌ നടിയും മോഡലും ആയ റിച്ച ആയിരിക്കും മമ്മൂട്ടിയുടെ നായിക. ‘ഷാജഹാന്‍’ എന്ന തമിഴ്‌ ചിത്രത്തിലൂടെ റിച്ച ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഡലിങ്ങ്‌ റാമ്പില്‍ നിന്നാണ്‌ റിച്ച അഭിനയ രംഗത്തേക്ക്‌ എത്തുന്നത്‌.

പുതുമഖസംവിധായകനായ അഷിക്‌ അബു സംവിധാനം ചെയ്യുന്ന ‘ഡാഡികൂള്‍’ ക്രിക്കറ്റ്‌ ഭ്രാന്തന്മാരായ അച്ഛന്‍റേയും മകന്‍റേയും കഥയാണ്‌ പറയുന്നത്‌. മമ്മൂട്ടി പൊലീസ്‌ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും സിനിമക്ക്‌ ഉണ്ട്‌.

ക്രൈംബ്രാഞ്ച്‌ ഓഫീസര്‍ ആന്റണി സൈമണ്‍ എന്ന കഥാപാത്രത്തെയാണ്‌ മമ്മൂട്ടി അവതരിപ്പിക്കുന്നത്‌. മമ്മൂട്ടിയുടെ ഭാര്യ ആനിയുടെ വേഷമാണ്‌ റിച്ചക്ക്‌.

സിനിമയുടെ ചില ഭാഗങ്ങള്‍ അമേരിക്കയില്‍ ആയിരിക്കും ചിത്രീകരിക്കുക. ആടുത്തവര്‍ഷം ഫെബ്രുവരിയില്‍ മാത്രമേ സിനിമയുടെ ചിത്രീകരണം ആരംഭിക്കു. വാള്‍ ഗ്രീന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയാണ്‌ സിനിമ നിര്‍മ്മിക്കുന്നത്‌.

WEBDUNIA|
‘ഡാഡികൂളി’ല്‍ മമ്മൂട്ടിയൊടൊപ്പം മലയാളി ക്രിക്കറ്റ്‌ താരം ശ്രീശാന്തും അഭിനയിക്കും എന്ന്‌ നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :