അച്ഛന്‍റെ അശ്ലീല വീഡിയോ മകന്‍ കണ്ടു, അച്ഛന്‍ അറസ്റ്റില്‍

ഇടുക്കി| WEBDUNIA|
PRO
അച്ഛന്‍ പകര്‍ത്തിയ അശ്ലീല വീഡിയോ മൊബൈലുകളിലൂടെ പ്രചരിച്ചു. ഒടുവില്‍ അത് മകന്‍റെ മൊബൈലിലുമെത്തി. അശ്ലീല വീഡിയോയിലെ സ്ത്രീയെ മകന്‍ തിരിച്ചറിഞ്ഞതോടെ അച്ഛന്‍ കുടുങ്ങുകയും ചെയ്തു. മൂന്നാറിലാണ് സഹപ്രവര്‍ത്തകയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കുറ്റത്തിന് നാല്‍പ്പതുകാരന്‍ അറസ്റ്റിലായത്.

മൂന്നാര്‍ ആനച്ചാല്‍ സ്വദേശി രാജു(40) ആണ് പൊലീസ് പിടിയിലായത്. ഇയാള്‍ ഐ ബിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്. സഹപ്രവര്‍ത്തകയായ 35കാരിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ സ്ത്രീയുടെ അശ്ലീല വീഡിയോ രാജു പകര്‍ത്തിയത്. പിന്നീട് മൊബൈലിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം, രാജുവിന്‍റെ പുത്രനും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ യുവാവിന്‍റെ മൊബൈലിലും ഈ അശ്ലീല വീഡിയോ ലഭിച്ചു. വീഡിയോയിലെ സ്ത്രീ അച്ഛന്‍റെ സഹപ്രവര്‍ത്തകയാണെന്ന് തിരിച്ചറിഞ്ഞ ഇയാള്‍ സ്ത്രീയെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജുവിനെ അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :