ചുംബിക്കാന്‍ വിസമ്മതിച്ചതിന് സ്ത്രീ വെടിവച്ചു!

വാഷിംഗ്‌ടണ്‍| WEBDUNIA|
PRO
തന്നെ ചുംബിക്കാന്‍ വിസമ്മതിച്ചതിന് 92കാരി അയല്‍‌വാസിയുടെ വീടിന് നേര്‍ക്ക് വെടിവച്ചു. അയല്‍‌വാസിക്ക് പരുക്കൊന്നുമില്ല. പക്ഷേ, തോക്കെടുത്ത് തുരുതുരാ നിറയൊഴിച്ചതിന് ഈ മുത്തശ്ശിക്കെതിരെ പൊലീസ് കേസെടുത്തു. 92കാരിയായ ഹെലന്‍ ബി സ്റ്റോഡിംഗറാണ് കേസില്‍ പെട്ടിരിക്കുന്നത്.

അയല്‍‌വാസിയും സുഹൃത്തുമായ ഡ്വിറ്റ് ബെട്ട്‌നറോടാണ് തന്നെ ചുംബിക്കാന്‍ ഹെലന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതിന് 53കാരനായ ബെട്ട്‌നര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. ഫ്ലോറിഡയിലെ ഫോര്‍ട്ട്‌ മക്കോയിയിലാണ് ഇരുവരും താമസിക്കുന്നത്.

ബെട്ട്‌നര്‍ പൊലീസിനോട് പറഞ്ഞത് ഇങ്ങനെയാണ്. “തന്നെ ചുംബിക്കണമെന്ന് എന്‍റെ വീട്ടിലെത്തി ഹെലന്‍ ആവശ്യപ്പെട്ടു. ദേഷ്യത്തോടെ ഞാന്‍ ‘ഇവിടെ നിന്ന് ഇറങ്ങിപ്പോകൂ’ എന്ന് അവരോട് ആക്രോശിച്ചു. അവര്‍ പെട്ടെന്നുതന്നെ അവരുടെ വീട്ടിലേക്ക് പോയി. തോക്കുമായി തിരികെ വന്ന് എന്‍റെ വീടിന് നേരെ നിറയൊഴിക്കാന്‍ തുടങ്ങി. തലനാരിഴയ്ക്കാണ് ഞാന്‍ രക്ഷപ്പെട്ടത്”.

ബെട്ട്‌നറിന് മറ്റൊരു ഗേള്‍ഫ്രണ്ടുണ്ട്. എന്തായാലും അറസ്റ്റിലായ ഹെലനെ പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചു. ഇനി മേലില്‍ തോക്കുപയോഗിക്കരുതെന്നും ബെട്ട്‌നറെ ഇനി ശല്യപ്പെടുത്തരുതെന്നുമായിരുന്നു താക്കീത്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :