അംഗനവാടി കുട്ടികള്‍ക്കായി പുഴുത്ത അരി; 1850 കിലോ പിടികൂടി
കാട്ടാക്കട|
WEBDUNIA|
Last Modified വെള്ളി, 19 ജൂലൈ 2013 (15:52 IST)
PRO
തിരുവനന്തപുരം ജില്ലയില്‍ ഭക്‍ഷ്യ സുരക്ഷാ വിഭാഗം സ്കൂളുകളിലും അംഗന്‍വാടികളിലും നടത്തിയ മിന്നല്‍ പരിശോധനയില്‍ 1850 കിലോ പുഴുത്ത ഉപയോഗശൂന്യമായ അരി പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം ബിഹാറില്‍ സ്കൂള്‍ ഭക്ഷണം കഴിച്ച് നിരവധി കുട്ടികള്‍ മരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും പരിശോധന കര്‍ക്കശമാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച നടത്തിയ പരിശോധന.
കാട്ടാക്കടയ്ക്കടുത്ത് കുറ്റിച്ചല്‍ പഞ്ചായത്ത് പ്രദേശത്തെ അംഗന്‍വാടികളിലും മറ്റ് അംഗന്‍വാടികളില്‍ നിന്നുമാണ് 1850 കിലോ പുഴുത്ത അരി പിടിച്ചെടുത്തത്.
വിവിധ അംഗന്‍വാടികളില്‍ 1250 കിലോയിലേറെ പുഴുത്ത അരി ഇനിയുമുണ്ടെന്നാണ് സൂചന ലഭിച്ചത്. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണു സൂചന.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി ലഭിച്ച ഈ അരി നാലു മാസത്തിലേറെ പഴകിയതാണെന്ന് നേരത്തേ തന്നെ പരാതി ഉയര്‍ന്നിരുന്നു.