അനുബന്ധ വാര്‍ത്തകള്‍
- മഴ പെയ്യുന്നതിന് ദൈവങ്ങളെ പ്രീതിപെടുത്താന്‍ പെണ്‍കുട്ടികളെ നഗ്നരാക്കി നടത്തിപ്പിച്ചു
- മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകള്‍ അയച്ചു: എന്‍ പ്രശാന്ത് ഐഎഎസിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
- നിപ: അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കി തമിഴ്നാട്
- വിജിലന്‍സിന്റെ മിന്നല്‍ പരിശോധന: മദ്യപിച്ച് ജോലിക്കെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരനെ സസ്പെന്റ് ചെയ്തു
- തിരുവനന്തപുരം തുമ്പയില്‍ ട്രെയിന്‍തട്ടി രണ്ടുപേര്‍ മരിച്ചു
കൈറ്റ് വിക്ടേഴ്‌സിന് യുട്യൂബിന്റെ ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ അംഗീകാരം ലഭിച്ചു
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ യുട്യൂബ് വരിക്കാരുള്ള കൈറ്റ് വിക്ടേഴ്‌സ് ചാനലിന് 'ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍' അംഗീകാരം ലഭിച്ചു. പത്തു ലക്ഷത്തില്‍ കൂടുതല്‍ വരിക്കാരുള്ള ചാനലുകളുടെ ഉള്ളടക്കത്തിന്റെ മൗലികത പരിശോധിച്ചാണ് യുട്യൂബ് ഈ അംഗീകാരം നല്‍കിവരുന്നത്.
നിലവില്‍ ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ പ്രധാനമായും സംപ്രേഷണം ചെയ്ത് വരുന്ന കൈറ്റ് വിക്ടേഴ്‌സിന്റെ യുട്യൂബ് ചാനലിന് 32.3 ലക്ഷം വരിക്കാരുണ്ട്. നേരത്തെ സില്‍വര്‍ ബട്ടണും കൈറ്റിന് ലഭിച്ചിട്ടുണ്ട്. കൈറ്റ് വിക്ടേഴ്‌സിന് ലഭിച്ച ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രകാശനം ചെയ്തു.